Tomboy love 3 ❤❤ [Fang leng]

Posted by

രാജീവ് : അല്ല ആ കാർ ആരുടെയാ അർജുൻ കാർ വാങ്ങിയോ

അർജുൻ : ഹേയ് ഇത് റെന്റിനെടുത്തതാ

രാജീവ് : അതെന്തായാലും നന്നായി ഞാൻ അർജുന് വേണ്ടി ഒരു കാർ നോക്കുകയായിരുന്നു മോന് ഏത് കമ്പനിയാ ഇഷ്ടം

അർജുൻ : അയ്യോ അങ്കിളെ കാറൊന്നും വേണ്ട

രാജീവ് : അല്ല അർജുൻ എന്റെ ഒരു സന്തോഷത്തിന്

അർജുൻ : വേണ്ട അങ്കിൾ അത് ശെരിയാകില്ല

അമ്മു : അച്ഛാ വെറുതെ ചേട്ടനെ നിർബന്ധിക്കല്ലേ ഒരു കാറ്…അജൂന് നല്ലൊരു ബൈക്കുണ്ട് അത് തന്നെ മതി എനിക്കും ബൈക്കാ ഇഷ്ടം

രാജീവ് : എന്നാൽ പിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷെ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അർജുൻ ആദ്യം എന്നോട് തന്നെ ചോദിക്കണം എന്താ ഓക്കെയല്ലേ

അർജുൻ : ശെരി ആവശ്യം വന്നാൽ ഞാൻ പറയാം

അമ്മു : അപ്പോൾ അജു ചായ കുടിച്ചിട്ട് വാ ഞാൻ റൂമിൽ കാണും

ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക്‌ ചെന്നു

അമ്മു : ഉം എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ടല്ലോ അമ്മയുടെ പണിയായിരിക്കും മൈ ബെഡ് റൂം ഐ മിസ്സ്‌ യു സോ മച്ച്

“രണ്ട് ദിവസം ആയതല്ലേ ഉള്ളു അതിനുള്ളിൽ അത്രയും മിസ്സ്‌ ചെയ്തോ ”

പെട്ടെന്നാണ് അർജുനും റൂമിലേക്ക്‌ എത്തിയത്

അമ്മു : അതിനുള്ളിൽ വന്നോ എന്താ എന്നെ കാണാതിരിക്കാൻ പറ്റുന്നില്ലേ

അർജുൻ : പിന്നില്ലാതെ നിന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യ

പെട്ടെന്നാണ് അമ്മുവിന്റെ ബെഡിനടിയിലായി എന്തോ ഒരു പാക്കറ്റ് ഇരിക്കുന്നത് അർജുൻ കണ്ടത്

“അതെന്താ അമ്മു ”

അർജുൻ വേഗം ബെഡിനടുത്തേക്ക്‌ എത്തിയ ശേഷം ബെഡ്ഢിനിടയിൽ നിന്നും അത് എടുത്തു എന്നാൽ ഉടൻ തന്നെ അമ്മു അത് പിടിച്ചു വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *