ലിച്ചി പതുക്കെ നാണിച്ച് പുറത്തിറങ്ങി.
നാണിച്ചു പയ്യെ നടന്നു വരുന്ന ലിച്ചിയെ കണ്ടതും സാറയും ജോളിയും ചിരിച്ചു.
“എന്തൊരു നാണവാ പെണ്ണെ ഇത് നിന്റെ പ്രായത്തിൽ ഞാൻ ആയിരുന്നേൽ ഒന്നും ഇടാണ്ട് അ ബീച്ചിൽ കിടന്നേനെ അറിയുവോ നിനക്ക്”
.
“അല്ലേലും നേരാ ഇപ്പളാ പെണ്ണിന് ഒരു ചന്തം ഒക്കെ വന്നേ കണ്ടില്ലേ “
സാറ പിന്താങ്ങി.
“ആന്റി ഇതൊക്കെ എനിക്ക് ശീലമില്ല എങ്ങനെയാ ഞാൻ ഇതും ഇട്ടോണ്ട് പുറത്തു പോകുവാ”
“അയ്യേ ഈ പെണ്ണ് എന്താ ഈ പറയുന്നേ നീ ആ വഴിയിലേക്ക് നോക്കിയേ നിന്നെക്കാളും സെക്സിയായിട്ടാ പിള്ളേരൊക്കെ നടക്കുന്നെ അപ്പളാ നിന്റെയൊരു നാണം”
“ഗുമും”
“ഇനി മോളു പോയ്യി വേഗം വാങ്ങി വാ നാണിക്കാതെ കേട്ടോ ഞങ്ങൾക്ക് എന്തേലും മിണ്ടാനും പറയാനും മോളെ ഉള്ളു അത് മറക്കണ്ട ”
“മ്മ് “
അവരോടു കൂടുതൽ കെഞ്ചിയാലും അവർ അനുസരിക്കാൻ പോകുന്നില്ലന്നു മനസ്സിലാക്കിയ ലിച്ചി നാണത്തോടെ ചുണ്ടുകൾ കടിച്ചു പിടിച്ച് പുറത്തേക്ക് ഇറങ്ങി. ഇനി താൻ എതിർത്തിട്ട് തള്ളമാർക്ക് എന്തേലും സംഭവിച്ചാൽ തന്റെ തലയിൽ ഇരിക്കും കാര്യങ്ങൾ തത്കാലം ഒന്നും പറയണ്ട അതാ തനിക്ക് നല്ലത് അവൾ സ്വയം ഓർത്തു…
പിന്നെ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങി പതിയെ ബീച്ചിന്റെ സൈഡിൽ കൂടെ നടന്നു. എന്തോ അവളെ തന്നെ എല്ലാവരും ശ്രെദ്ധിക്കുന്നത് പോലെ അവൾക്ക് തോന്നി ഇതു വരെ ഇടാത്ത ഒരു ഡ്രസ്സ് ഇട്ട ലിച്ചിക്ക് പെട്ടന്നുണ്ടായ അപകർഷാബോധം അവളെ ലജ്ജിപ്പിച്ചു…