“എന്താ ഒന്നും മിണ്ടാത്തത് എന്നോട് ദേഷ്യം ആണോ വന്നതിൽ”
“ഏയ്യ് ഇല്ല രാഹുലിന് ഇവിടെ വേറെ വല്ലടത്തും റൂം എടുത്തു തന്നാലോ “
“എന്തിന് എനിക്ക് പുറത്തൊന്നും ഇറങ്ങി കൂടാ ആരേലും കണ്ടാൽ അത് മതി അതല്ലേ ലിച്ചിടെ അടുത്തേക്ക് വന്നേ “
“മ്മ് “
“ലിച്ചി വല്ലാണ്ട് സുന്ദരിയായി കേട്ടോ”
“താങ്ക്സ് “
അവൾ മുഖം കൊട്ടി…
“ലിച്ചി “
“ എന്താ”
“ഏയ് ഒന്നുവില്ല എന്തോ ഇങ്ങനെ കാണാൻ നല്ല ചന്തം”
“മ്മ്”
“ഒത്തിരി നാളായി അല്ലെ നമ്മൾ കണ്ടിട്ട് “
“എന്റെ രാഹുലെ മിണ്ടല്ല് ഇനി കേട്ടോ ഞാൻ പറയും വരെ വാ തുറക്കല്ല് ഫ്ലാറ്റ് എത്തി “
“ഒകെ ഇനി എല്ലാം എന്റെ ലിച്ചി പെണ്ണ് പറയും പോലെ “
“മ്മ് “
ലിഫ്റ്റിന്റെ ഡോർ തുറന്ന് അവൾ വേഗം തന്റെ ഫ്ലാറ്റിന്റെ ഡോറിന്റെ അടുത്തേക്ക് നീങ്ങി കോളിങ്ങ് ബെൽ അമർത്തി.
സാറ വന്ന് വാതിൽ തുറന്നു ലിച്ചിയും രാഹുലും അകത്തേക്ക് കയറി.
സാറയും ജോളിയും രാഹുലിനെ കണ്ട് നെറ്റി ചുളിച്ചു.
അത് കണ്ടതും ലിച്ചി പതിയെ പറഞ്ഞു.
“ആന്റി ഇത് “
“മോള് പറയണ്ട ഞങ്ങൾക്ക് മനസിലായി അപ്പോൾ ഇതാണ് മോളെ കെട്ടിയോൻ”
ലിച്ചിയുടെ വാ പൊളിഞ്ഞു പൊയ്യി…പിന്നെ അവൾ എന്തെങ്കിലും പറയും മുന്നേ രാഹുൽ ചാടി വീണു.
“അതെ ആന്റി എങ്ങനെ മനസ്സിലായി “
“കണ്ടില്ലേ പെണ്ണ് പുത്ത് ഉലഞ്ഞു നില്കുന്നെ കവിളൊക്കെ തുടുത്ത് ”
കൊള്ളാമല്ലേ തള്ള മുന വെച്ചുള്ള സംസാരവും കുട്ടി ഉടുപ്പും രാഹുൽ മനസ്സിൽ ഓർത്തു.