“Are you listening me ?”. അമ്മ കായലിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു .
” ങ്ങേ! ആ Yes .അമ്മ പറ”. ഞാൻ പതറി കൊണ്ട് പറഞ്ഞു.
” കഴിഞ്ഞതൊക്കെ ഒരു തിരക്കഥ പോലെ തോന്നുന്നില്ലേ റോയിക്ക് ?. മുൻകൂട്ടി ആരോ നിശ്ചയിച്ചത് പോലെ, മാരിയട്ടിൽ പോകാനിറങ്ങിയ നമ്മൾ ഒരു ലക്ഷ്യവുമില്ലാതെ പോകുന്നു . പിന്നെ ആരാ പറഞ്ഞ , നമുക്ക് അറിയാത്ത ഒരു ദൂരെയുള്ള ഒരു ലക്ഷ്യത്തിലേക്ക്. ഇടയ്ക് വെച്ച് നിർത്താൻ തോന്നിയെങ്കിലും ഏതോ ഒരു വാശിയിൽ നമ്മൾ പോകുന്നു. അല്ലെങ്കിൽ ആരോ നമ്മളെ കൊണ്ടുപോകുന്നു.
പ്രകൃതി പോലും തടയാൻ ശ്രമിച്ചിട്ടും നിർത്താതെ ആ രാത്രി യാത്ര തുടരുന്നു. ഒടുക്കം മുമ്പൊരിക്കലും കാണാത്ത ഒരിടത്ത് എത്തുക. അവിടെ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും. കുറച്ച് നേരം കൊണ്ട് അവർ എറെ പരിചിതരാവുക. റോയിയെ കണ്ടമാത്രയിൽ അവൾ മോഹവിവശയാവുക.
ഉറങ്ങി കിടന്ന കാമം അവളിലുണരുന്നത് സ്ത്രീയായ ഞാൻ തിരിച്ചറിയുക.”. ഇത് കേട്ടപ്പോൾ ഞാൻ അമ്പരന്നു അമ്മയെ നോക്കി . അമ്മ എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാം അമ്മ കണ്ടിരിക്കുന്നു. മനസ്സിലാക്കിയിരിക്കുന്നു.
കായലിൽ ചെറുവള്ളത്തിൽ മീൻ പിടിക്കുന്ന രണ്ട് പേർ, മദ്യത്തിൻ്റേയോ കഞ്ചാവിൻ്റേയോ ലഹരിയിൽ വള്ളത്തിലിരുന്ന് ഭരണിപ്പാട്ട് പാടി . കരയോടടുത്താണ് അവർ വല വീശുന്നത്. നിലാവെളിച്ചത്തിൻ്റെ പശ്ചാത്തലത്തിൽ വളളവും അതിലുള്ളവരും നിഴലുകൾ പോലെ തോന്നിച്ചു. കായലിൽ നിന്ന് വീശിയ കാറ്റിൽ പാട്ടിൻ്റെ ചിന്തുകൾ പാറിയെത്തി.
‘താനാരോ തന്നാരോ തകതാനാരോ തന്നാരോ..