“പക്ഷെ “? . അമ്മ കാലിയായ വൈൻ ഗ്ലാസ്സിലേക്ക് വിസ്ക്കി പകർന്നുകൊണ്ട് ചോദിച്ചു .
” രാമനെ ഉപേക്ഷിച്ച് അവൾ പോകില്ല. അവൾക്കതിനാവില്ലെന്ന് പറഞ്ഞു ലീല “. ഞാൻ അമ്മയെ നോക്കി . അമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
കായലിൽ നിന്ന് വീശുന്ന തണുത്ത കാറ്റ് ഞങ്ങളുടെ ശരീരങ്ങളെ തണുപ്പിച്ചു .
ഞാൻ തുടർന്നു . ലീല അവളുടെ വീടിനെ പറ്റിയും അച്ഛനെ പറ്റിയും രാമനെ പറ്റിയും ഒക്കെ എന്നോട് പറഞ്ഞതൊക്കെ വീണ്ടും ഞാൻ അമ്മയോട് പറഞ്ഞു.
എല്ലാം കേട്ട ശേഷം അമ്മ കായലിലേക്ക് നോക്കി നെടുവിർപ്പിട്ടു. ഇതിനകം അമ്മ രണ്ട് പെഗ്ഗു കൂടി കഴിച്ചിരുന്നു. ഞാൻ ഒന്നും .
” Don’t you have nothing to say “?.ഞാൻ അവസാനം ചോദിച്ചു.
“റോയ്, ഒരു പുരുഷൻ സത്യസന്ധനും വിശ്വസ്തനുമാകുമ്പോൾ, അവൻ ഒരു സ്ത്രീക്ക് കൂടുതൽ ആകർഷകവും അഭിലഷണീയനുമാകും. വിശ്വാസവും വിശ്വാസ്യതയും ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കും. മാന്യനും സൽസ്വഭാവിയുമായ ഒരു പുരുഷനെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്.
അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരു പുരുഷൻ സ്ത്രീകളെ ആകർഷിക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലാണ്, സ്ത്രീകൾക്ക് അവർക്ക് എന്തും വിശ്വാസത്തോടെ തുറന്ന് പറയാൻ കഴിയുന്ന ഒരു പുരുഷനെ വേണം. അത് അവളുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ദുഃഖങ്ങളും പരാതികളും കുഞ്ഞ് ആവശ്യങ്ങളും മെൻസസിൻ്റെ വേദന വരെ ആവാം. അവൾക്ക് വേണ്ടത് അവളെ കേൾക്കാൻ മനസ്സും സമയവും ഉള്ള ഒരു പുരുഷനെയാണ്. പക്ഷേ ഭൂരിഭാഗം പുരുഷൻമാരും അവർ പറയുന്നത് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്.