” അറിയാം “. ഞാൻ സമ്മതിച്ചു. “അപ്പോൾ ആദ്യം ഒരു വിസ്ക്കി ഗ്ലാസിൽ അല്പം വിസ്ക്കി എടുക്കണം . ആദ്യ സിപ്പ് എടുക്കുന്നതിന് മുമ്പ് ഗ്ലാസിൽ മൂക്ക് വെച്ച് വിസ്കി മണക്കുക. പിന്നീട് ഒരു സിപ്പ് കഴിച്ചതിന് ശേഷം വിസ്കി വായ്ക്കുള്ളിൽ ഇട്ട് ചലിപ്പിക്കുക.
അൽപ്പം വെള്ളമോ ഐസോ ഉപയോഗിച്ച് വിസ്കി നേർപ്പിക്കുന്നത് വിസ്ക്കിയുടെ കൂടുതൽ ഡീറ്റെയിൽഡായ ടേസ്റ്റും സ്മെല്ലും ആസ്വാദിക്കാൻ നല്ലതാ. പക്ഷേ വെള്ളം കഴിയുന്നത്ര കുറച്ച് ചേർക്കുന്നതാണ് നല്ലത്.
One or two drops is enough. But ‘On the rock’ is best “.
ഞാൻ അമ്മ പറഞ്ഞത് പോലെ കട്ടി സാർക്ക് വായിലെടുത്ത് ഒന്ന് രണ്ട് സെക്കൻ്റ് ഹോൾഡ് ചെയ്തു .പിന്നെ കവിളുകൾ ചലിപ്പിച്ച് ഇരുവശത്തേക്കും കുലുക്കി. കാരമലിൻ്റേയും പഞ്ചസാരയുടേയും ഓക്ക് പേയ്ലിൻ്റേയും മണവും സ്കോട്ട്ലാൻ്റിലെ ശുദ്ധജല തടാകങ്ങൾക്കടിയിലെ ചെളിമണ്ണിൻ്റെ (peat) പ്രത്യേക ഗന്ധവും കലർന്ന രുചിയും എൻ്റെ രസികയിൽ കുത്തി കയറി .
ഇത്രനാളും കുടിച്ചിട്ടും തിരിച്ചറിയാതെപോയ സ്കോച്ച് വിസ്ക്കിയുടെ മാസ്മരിക രുചി. മാപ്പ്, മാപ്പ് ,നിന്നെ തിരിച്ചറിയാതെ പോയതിന് നിൻ്റെ വിലയറിയാതെ പോയതിന് മാപ്പ്!.ഞാൻ മനസ്സിൽ കട്ടി സാർക്കിനോട് മാപ്പ് പറഞ്ഞ് ഗ്ലാസ്സ് കാലിയാക്കി. ഞാൻ വീണ്ടും ഒരു ഡ്രിങ്ക് റെഡിയാക്കി ടീപ്പോയിൽ വെച്ചു . വിസ്ക്കിയേ പറ്റിയും അതിൻ്റെ ചരിത്രവും ഒക്കെ പറഞ്ഞത് അമ്മയുടെ ഒരു സൈക്കോളജിക്കൽ സമീപനം ആണ് എന്ന് എനിക്കറിയാമായിരുന്നു .
വലുത് എന്തോ ചോദിക്കുന്നതിനു മുമ്പുള്ള ഒരു cooling down.