അതിൽ നിന്നാണ് ഈ പേര് സ്കോട്ട്ലൻഡിലെ ലാ മാർട്ടിനിക്വെയ്സ് നിർമ്മിച്ച ബ്ലെൻഡഡ് സ്കോച്ച് വിസ്ക്കിക്ക് ഇടുന്നത്. Tam o’ Shanter ഒരു കോമഡി കവിതയാണ്. രാത്രി ഏറെ വൈകുവോളം ബാറിലിരുന്ന് കുടിച്ച് വെളിവില്ലാതായ ശേഷം, പ്രേതങ്ങൾ ഉണ്ടെന്ന് പറയുന്ന നാട്ട് വഴിയിലൂടെ കുതിര വണ്ടിയിൽ പോകുന്ന നായകന് സംഭവിക്കുന്ന അമളികളാണ് കവിതയിൽ പറയുന്നത്.”.അമ്മ ഒരു ഇംഗ്ലീഷ് ക്ലാസ്സെടുത്തു.
” പല വിദേശ മദ്യങ്ങളുടേയും പിന്നിലെ ഇത് പോലുള്ള ചരിത്രങ്ങളറിയുമ്പോൾ നമുക്ക് അവയോടുള്ള ആർത്തിക്ക് പകരം ആദരവ് തോന്നും . പിന്നെ പശു കാടി കുടിക്കുന്നത് പോലെ കുടിക്കാൻ തോന്നില്ല, ഭയഭക്തിയോടെ സിപ്പ് ചെയ്യാനെ തോന്നു. ശരിയല്ലേ? “. ഞാൻ അമ്മയോട് ചോദിച്ചു.
” അതാണ് പറയുന്നത്. മനുഷ്യനായാലും മദ്യമായാലും എന്തായാലും അടുത്തറിയണം. യഥാർത്ഥ രുചിയും ഗുണവും അറിയണം . അപ്പോൾ മുൻധാരണകൾ മാറും. നമ്മൾ കണ്ടതല്ല, അറിഞ്ഞതല്ല സത്യം എന്ന് മനസ്സിലാവും ” അമ്മ കയ്യിലിരുന്ന വൈൻ ഗ്ലാസ്സിൽ നിന്ന് ഒരു ഇറക്ക് കുടിച്ചു കൊണ്ട് പറഞ്ഞു.
“പക്ഷേ ഇപ്പോഴും റോയി ഇതിൻ്റെ യഥാർത്ഥ രുചിയും മണവും അറിയുന്നില്ല. ” . അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“Why”? ഞാൻ അമ്മയെ നോക്കി ചോദിച്ചു.
” ഒന്നിൻ്റെ സ്വാദ് നമ്മൾ അറിയുന്നത് നാവിലൂടെ മാത്രമല്ല . അതിൻ്റെ ഗന്ധത്തിലൂടെകൂടെയാണ്. അത്കൊണ്ടാണ് വായുടെ തൊട്ട് മുകളിൽ തന്നെ മൂക്കും തന്നിരിക്കുന്നത് പ്രകൃതി. അത് അറിയാലോ റോയ്ക്ക് ? “. അമ്മ ഒരു ക്ലാസ്സ് തരാനുള്ള പുറപ്പാടിലാണെന്ന് എനിക്ക് മനസ്സിലായി.