മറുവശത്തുനിന്നും മറുപടി ഒന്നും വരാത്തതുകൊണ്ട് ഞാൻ ഹലോന്ന് വച്ചു മറുപടിയില്ല, രണ്ട് മൂന്ന് തവണ ഹലോ വച്ചിട്ടും മറുപടിയില്ല, മറുവശത്ത് എന്തോക്കെയോ ചെറിയ ശബ്ദം കേട്ട ഞാൻ ഫോണിലേക്ക്തന്നെ ശ്രെദ്ധ കൊടുത്തു.
മറുവശത്ത് ഏങ്ങലടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാൻ കഴിഞ്ഞു. അത് കേട്ടപ്പോൾ പൊട്ടിവന്ന ചിരി ഞാൻ എങ്ങനൊക്കെയോ സ്വയം പിടിച്ചു നിർത്തി,
“അച്ചായൻ എന്ത കരയുവാണൊ” ചിരി അടക്കിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഏയ് അ….അല്ലടാ… ഞ…ഞാൻ കരഞ്ഞൊന്നുമില്ല” അച്ചായൻ എങ്ങനൊക്കെയൊ പറഞ്ഞൊപ്പിച്ചു, പക്ഷെ അപ്പഴും ഏങ്ങലടി എനിക്ക് നന്നായി കേൾക്കാമായിരുന്നു.
“ഞാൻ താഴേക്ക് ചെല്ലട്ടെ” അതും പറഞ്ഞ് അച്ചായൻ ഫോൺ കട്ടാക്കി.
മുഖത്തെ ചിരി മായാതെതന്നെ ഞാൻ കൈയ്യിലിരുന്ന ഫോൺ ബെഡ്ഡിലേക്കിട്ടു
***
ദുബായിൽ അത്യാവശ്യം തിരക്കേറിയ Hor Al Anz എന്ന സിറ്റിയോട് ചേർന്നുള്ള മെട്രോസ്റ്റേഷന്റെ അടുത്തായിട്ടാണ് ഞാനും പ്രിയയും താമസിക്കുന്ന ഫ്ലാറ്റ്, ഞാനും പ്രിയയുമല്ലാതെ ഞങ്ങളുടെ കൂടെ ഇപ്പോൾ ചിന്നു എന്ന് ഞങ്ങൾ വിളിക്കുന്ന (ചൈതന്യ) 30 വയസ്സുള്ള എന്നാൽ ഒറ്റനോട്ടത്തിലും കുറച്ചേറെനേരത്തെ നോട്ടത്തിലും ഏകദേശം ഒരു 23 വയസ്സ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിനികൂടിയായ ആയയും ഞങ്ങളുടെകൂടെ ഈ ഫ്ലാറ്റിൽ താമസമുണ്ട്, “…ചിന്നു ഈ വീട്ടിൽ ആരാണെന്നും എങ്ങനെ ഇവിടെ വന്നു എന്നും വഴിയേ പറയാം. അതിനുമുൻപ് നമ്മടെ എൽദൊച്ചായനെ കുറിച്ചും അച്ചായന്റെ ഫാമിലിയെ കുറിച്ചും പറയാം”
എൽദൊവർഗ്ഗീസ് എന്നാണ് പുള്ളിയുടെ മുഴുവൻ പേര്, ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ് കക്ഷി, ഒരു ലോല ഹൃദയൻ, ചില നിസാര കാര്യങ്ങൾക്ക്പോലും പെട്ടന്ന് സങ്കടപ്പെടുന്ന ക്യാരക്ടർ, സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണ് നിറക്കുന്ന അയ്യോപാവം, പുള്ളിയുടെ സംസാരംകൊണ്ടും പ്രവർത്തികൊണ്ടും ഒരു മനുഷ്യനും വിഷമിക്കാൻ ഇടയുണ്ടാവരുത് എന്ന് ചിന്തിക്കുന്ന ഒരു പാവം, അച്ചായന്റെ ആ സ്വഭാവം പലരും പലതരത്തിലും മുതലെടുക്കാറുണ്ട്, എന്നുവച്ച് ഞാൻ അങ്ങനൊന്നും അല്ല കേട്ടോ… ചില കാര്യത്തിൽ പുള്ളിയെ സ്വല്പം പൊക്കി പറയും അത്രേ ഉള്ളു😄