ഓണക്കളി 2 [മിക്കി]

Posted by

“ഓ.. അത് ഇന്ന് വൈകിട്ട് ജയ്സന്റെ ഫാമിലിയായിട്ട് പുറത്ത് പോകാൻ പ്ലാൻ ചെയ്തീരുന്നതാടാ… പിന്നെ അവന്റെ കസിനും പിള്ളരുമൊക്കളെ വന്നിട്ടുമുണ്ട്, എല്ലാരും ഒരുമിച്ച് ഒറ്റ വണ്ടിയിൽ പോക്ക് നടക്കത്തില്ലല്ലൊ.. അതുകൊണ്ട് 2 വണ്ടിക്കായിട്ടങ്ങ് പോകാന്ന് തീരുമാനിച്ചു..… 7ന് മുൻപ് നീ ഇങ്ങ് എത്തില്ലേ..?”

“ഓ…. ആ കാര്യം അച്ചായൻ എന്നോട് പറഞ്ഞതല്ലേ..? പിള്ളേരുമായിട്ട് വൈകിട്ട് കറങ്ങാൻ പോണ കാര്യം.. അച്ചായൻ ടെൻഷൻ അടിക്കണ്ട … എന്തായാലും ഞാൻ 7ന് മുൻപേ ഇങ്ങെത്തും…. എത്തിയിട്ട് അങ്ങോട്ട്‌ ഇറങ്ങുന്നതിനു മുൻപേ അച്ചായനെ വിളിക്കാം, അതുപോരെ….?” ഞാൻ പറഞ്ഞുനിർത്തിയതും.

“എടാ..വിച്ചു സത്യത്തിൽ ഞാൻ പറയാൻവന്നത് മറ്റൊരുകാര്യമ…! വേറൊന്നുമല്ല…!. നിനക്ക് വണ്ടി തന്നിട്ട് എഴിന് മുൻപ് ഇങ്ങ് കൊണ്ടുവരണം എന്ന് ഞാൻ പറഞ്ഞപ്പോൾ നിനക്ക് ചിലപ്പോൾ തോന്നിക്കാണും അങ്ങേരുടെ വണ്ടിയാണന്നുള്ള അധികരം കൊണ്ട് അങ്ങേര് പറഞ്ഞതായിരിക്കും എന്ന്..? എടാ അങ്ങനൊന്നും തോന്നല്ലേ കേട്ടോ, സത്യത്തിൽ അത് പറയാൻ വേണ്ടിയാ ഞാൻ വിളിച്ചേ” ഒരു ചളിപ്പോടെയാണ് അച്ചായൻ അത് പറഞ്ഞത് എന്നെനിക്ക് മനസ്സിലായി”

“എന്റെ പൊന്നു മനുഷ്യ… നിങ്ങക്കെന്ത വട്ടാണോ..? ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ടുപോലുമില്ല, അല്ലെങ്കിൽതന്നെ ഞാൻ അച്ചായന്റെ കാറും എടുത്തോണ്ട് പോയിട്ട് പോയതിന്റെ പിറ്റേ ദിവസം വണ്ടി തിരികെ ഏൽപ്പിച്ച എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്… അങ്ങനെ പോകുന്ന സമയത്തൊക്കെ ഞാൻ എവിടെ പോവാണെന്നൊ, എപ്പൊ തിരിച്ച് വരുമെന്നോ എന്നൊന്നും അച്ചായനോട് ഞാൻ പറഞ്ഞിട്ടുമില്ല അച്ചായനൊട്ട് എന്നോട് ചോദിച്ചിട്ടുമില്ല, അങ്ങനുള്ള അച്ചായൻ… ഞാനിന്ന് 7ന് മുൻപ് വരില്ലേ എന്ന് ചോദിക്കണമെങ്കിൽ അതിന് അതിന്റേതായ എന്തെങ്കിലും കാരണം ഉണ്ടാവും എന്ന് എനിക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളു.. ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എന്നോട് വിളിച്ച് പറയണ്ട കാര്യമുണ്ടോ അച്ചായ” ഒരു ചിരിയോടെയാണ് അവസാനം വന്നപ്പോൾ ഞാൻ പറഞ്ഞ് നിർത്തിയത്…

Leave a Reply

Your email address will not be published. Required fields are marked *