കൂടി പോയാൽ ഇല്ലെന്ന് പറയും.
അപ്പൊ എന്തായാലും അവളേം കൊണ്ടേ പോകുന്നു പറഞ്ഞു ശാന്തനെ ഒന്ന് വിരട്ടണം.
പക്ഷെ തന്റെ സമൂഹത്തിലെ വിലയും നിലയും പറഞ്ഞു തന്നെ എല്ലാരുടെയും മുന്നിൽ നിർത്തി അപമാനിയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
……………………………………………
“ഡാ”……
“ഡാ കോപ്പേ വണ്ടിന്ന്’ ഇറങ്ങ് ” സാജൻ വിളിക്കുമ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.
പിന്നെ ചാടി ഇറങ്ങി .
ഷാപ്പിന്റെ മൂലയ്ക്ക് ഒരു ബെഞ്ചിലോട്ട് ചന്തി ഒറപ്പിച്ച അവൻ “ബാലേട്ടാ രണ്ടുകുപ്പി ” എന്നും വിളിച്ച് പറഞ്ഞേച്ച് എന്നോടായി ശബ്ദം താഴ്ത്തി
“എന്നതിനെ മൈരേ നീ സ്റ്റേഷനിലോട്ട് കെട്ടിയെടുത്തെ”??ന്നൊരു ചാട്ടവും ….
ആദ്യം അവനോടു ഒന്നും പറയണ്ട എന്ന് കരുതിയ ഞാൻ അവന്റെ ആ കലിപ്പ് കണ്ട എല്ലാം മണിമണിയയായിട്ട് പറഞ്ഞു കൊടുത്തതും അവൻചാടി എഴുന്നേറ്റു.
“ആ കഴുവേറീടെ കഴുത്തു ഞാമെബെട്ടും “……………….
ഒരു ഫുൾ കുപ്പി പനങ്കള്ളു അകത്തു കേറിയപ്പോളേക്കും അവൻ ഉറഞ്ഞുതുള്ളി എഴുനേറ്റു.
എന്നാൽ അവനെ പിടിച്ചിരുത്തി ഞാനും അവനും ഇനിയെന്ത് എന്നുള്ള ഗഹനമായ ചിന്തയിൽ ആണ്ടു.
അവസാനം അവൻ ഒരു വഴി കണ്ടെത്തി.
മതില് ചാട്ടം.
പെണ്ണിനോട് ചോയ്ക്കാൻ ഒള്ള പേടിയും കൊറച്ചിലും കാരണം,
അവളുടെ തന്തേയോട് നേരിട്ട് ചെന്ന് ചോദിച്ച എനിയ്ക്ക് അതത്രയ്ക്കങ്ങോട്ട് ദെഹിച്ചില്ലേലും,
പിന്നെ കാര്യം എന്റെയായതു കൊണ്ടും,
ആ കഴുവേറി പച്ച തെറി വിളിച്ചത് കൊണ്ടും ഞാൻ അങ്ങോട്ട് സമ്മതിച്ചു.