ചാരുലത [അശ്വത്ഥാമാവ്]

Posted by

അവൾ അവനെ ഉണർത്താൻ നടക്കുന്നു.

തന്തേം തള്ളേം ഇല്ലാത്ത നായ്ക്കളെ കാണുമ്പോ അവൾക്കൊരു അനുകമ്പ.”……….

ആ മനോഹരമായ മിഴികളെ നിറച്ചുകൊണ്ടവൾ തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടിപോകുന്നത് നോക്കി ഞാൻ നിന്ന്.

“”എടാ നായെ
നോക്കി നില്കാതെ എഴുനേറ്റ് പോടാ.
ദീപാരാധനയ്ക്ക് നേരായി
നിന്നെപോലുള്ള പട്ടികൾ ഇവിടെ കിടന്നാൽ ഭഗവാന് പോലും ഇറങ്ങി വരൻ തോന്നുല്ല””……

അത്രേം ആളുകളുടെ മുന്നിൽ വെച്ചങ്ങനെ ആക്ഷേപിച്ചെങ്കിലും അവളെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ എന്നോർത്തു ഞാൻ നടന്നു.

പിന്നെ എല്ലാം അവൾക് വേണ്ടി വെട്ടിപ്പിടിക്കാൻ ഒള്ള തത്രപ്പാടിൽ ആയിരുന്നു. വണ്ടി ഓടിച്ച തടി ചൊമന്നും ഒരു ആറു സെന്റു ഭൂമി വാങ്ങി, അതും അവളുടെ വീടിനടുത്തു.

സാജനിൽ നിന്നും അവളുടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു .

ചാരുലത……………

ചാരു
അതായിരുന്നു അവളുടെ പേര്.

+2 പഠിയ്ക്കുന്നു.

അതിനിടയിൽ പരിചയപെട്ടു,
ഇഷ്ട്ടം പറഞ്ഞു, മൗനസമ്മതം മൂളി അവൾ പുഞ്ചിരിതൂകി.
അവൾ എന്നേക്കാൾ രണ്ടു വയസിനു മൂത്തതാണ് എന്നുള്ളത് എനിക്ക് ഒരു പ്രെശ്നം അല്ലായിരുന്നു .

അന്നൊടുകയായിരുന്നു.

എല്ലാം അവൾക്ക് വേണ്ടി വെട്ടിയപിടിയ്ക്കണമെന്ന് എന്നോടാരോ പറയുന്നത് പോലെ.

കാലം കടന്നു പോയി.
പതിനഞ്ചാം വയസിൽ തുടങ്ങിയ ആ ഓട്ടം ഇന്ന് ഈ 22-ആം വയസിലും തുടർന്ന് കൊണ്ടേയിരുന്നു.

എന്റെ വീടിന്റെ പണി കഴിഞ്ഞു അഞ്ചാം ദിവസം കവലയ്ക്ക് വെച്ച ഈ മേല്പറഞ്ഞ ശാന്തിയെ കണ്ടു കാര്യം പറഞ്ഞു.
എനിക്കവളെ കെട്ടിച്ചു തരാമോ എന്ന്.
നടക്കില്ലന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും അത്ഭുതങ്ങളിൽ വിശ്വാസം അർപ്പിച്ചു ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *