എനിക്ക് തന്ന ചോറിനു നന്ദി കാണിച്ചു.
പൊട്ടിയ തലയും ആയ തിരഞ്ഞ അയാൾ എന്റെ കഴുത്തിന് പിടിക്കുമ്പോളേക്കും അതുവരെ നോക്കി നിന്ന നാട്ടുകാർ തെണ്ടികൾ കേറി ഇടപെട്ടു പ്രെശ്നം പരിഹരിച്ചു.
അത്രെയും കാലം എന്നെ പൊറത്താക്കാൻ കാരണം നോക്കി നടന്ന കുര്യൻ,
അന്നെന്നെ തള്ളി പൊറത്താക്കി.
മോനെ ഞാൻ പെഴപ്പിച്ചു എന്നതായിരുന്നു കാരണം.
അത്രേം തല്ലു കൊണ്ടെങ്കിലും കരയാതിരുന്ന സാജൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. സജി അന്ന് അച്ഛന്റെ കാലു പിടിച്ചു കരഞ്ഞു.
സ്വന്തമല്ലെങ്കിലും കൂടപ്പിറപ്പിനെ പോലെ അവൾ എന്നെ കണ്ടല്ലോ എന്ന് ഓര്ത്തപ്പോ ഒരു സന്തോഷം.
അമ്മച്ചി അവരുടുത്തുതിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണീർ തുടയ്ക്കുന്നതും,
എന്നെ ആ വീട്ടിലെ ഒരംഗത്തെ പോലെ അവർ മൂന്നുപേരും കണ്ടിരുന്നത് സഹിയ്ക്കാതിരുന്ന അവരുടെ കുറച്ച ബന്ധുക്കളുടെ മുഖത്തെ ഊമ്പിയ ചിരിയും കണ്ടു ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങി.
പിന്നീട് മൂന്ന് കൊല്ലം ഒരലച്ചില് ആയിരുന്നു,
എല്ലാ പണിയും പഠിച്ചു. എല്ലാ പണിയും ചെയ്തു.
സാജൻ ഇടയ്ക്ക് കാണും കൈമടക്ക് തരും,
താൻ കാരണം ആണല്ലോ ഞാൻ പൊറത്തായത് എന്ന വെഷമം ആയിരുന്നിരിക്കും. അതിനിടയ്ക്ക് അവളെയും കണ്ടു, ഇഷ്ടപ്പെട്ടു.
ഒരഞ്ചു മൈൽ മാറി കുറച്ചു സ്ഥലം മേടിച്ചു………
ആ സമയത്താണ് സാജന്റെ അപ്പൻ കുര്യൻ പാമ്പുകടിച്ചു പടം ആകുന്നത്. ഞാൻ എന്നും അങ്ങേരെ ബഹുമാനിച്ചിട്ടേ ഒള്ളു. കാരണം ആരോരും ഇല്ലത്ത എനിയ്ക്ക് ഭാര്യേടെ വാക്കുകേട്ടിട്ട് ആണേലും കിടക്കാൻ ഒരിടം തന്ന മനുഷ്യൻ അല്ലെ.
പോയി കണ്ടു, അവസാനം കുഴിച്ചിടാൻ കുഴിയും ഞാൻ തന്നെ വെട്ടി, സാജന്റെ ഒപ്പം അപ്പനെ കുഴിയിലേക്ക് ഇറക്കിയും വെച്ച്.