അയാൾ വന്നതും തെറിവിളിച്ചു തന്നെ അപമാനിച്ചതും സാജൻ അറിഞ്ഞിട്ടില്ല, അറിഞ്ഞിരുന്നേൽ ശാന്തൻ ശാന്തിടെ പതിനാറടിയന്തിരം അവൻ നടത്തിയേനെ. ഇനിയവനോടും ഒന്നും പറയാൻ നിക്കുന്നില്ല.
പക്ഷെ അയാൾ പോയപ്പോൾ തനിക്ക് തോന്നിയ ആ ഒരു അമർഷവും ദേഷ്യവും എല്ലാം കൂടി വഴിയിൽ കിടന്ന ഒരു ബൈക്കിലോട്ട് ചവിട്ടി അങ്ങ് തീർത്തു. ആ തീർത്തത് SI രാമൻപിള്ളയുടെ ബൈക്കിലോട്ട് ആയിരുന്നുന്നു മാത്രം.
പിന്നെ എല്ലാം ഒരു പോകാമറയായിരുന്നു.
നല്ല കട്ടിയിരിമ്പു പിടിപ്പിച്ച ലാത്തികൊണ്ട് രാമൻപിള്ള നല്ലതുപോലെ പെരുമാറി.
നിക്കാനും വയ്യ ഇരക്കാനും വയ്യ എന്ന അവസ്ഥയിൽ സ്റ്റേഷനിൽ കിടക്കുമ്പോൾ ആണ്, സാജൻ SI രാമന്പിള്ളയ്ക്ക് മാസപ്പടി കൊടുക്കാൻ അങ്ങോട്ടേയ്ക്ക് കേറി വന്നത്.
പിന്നെ എന്നെ കണ്ടതും ഒന്ന് ആക്കിച്ചിരിച്ചിട്ട് SI-യോട് ചോദിച്ച എന്നെയും കൂട്ടിയിറങ്ങി…
എന്തോ സാജന് എന്നെ പണ്ടേ വലിയ കാര്യം ആയിരുന്നു.
അവന്റെ പാടത്തു പണിയ്ക്ക് വന്നിരുന്ന ഒരു പറയത്തി പെണ്ണാണ് എന്നെ ഗവണ്മെന്റ് ആശുപത്രിടെ വെസ്റ്റ് കൂട്ടിൽ നിന്ന് കണ്ടെത്തിയത്.
എന്നെ കൊറേ നാൾ മക്കൾ ഇല്ലാത്ത അവൾ സ്വന്തം മോനെപോലെ ആവുന്നത് പോലെ നോക്കി.എന്നെ പഠിപ്പിക്കാൻ വിടാൻ ആഗ്രഹം ഉണ്ടായിരുന്നേലും അതിനൊള്ള ഒള്ള സാമ്പത്തികം അന്നില്ലാതിരുന്ന അവർ, എന്നെ അവർക്കറിയാമായിരുന്നു പോലെ പണി പഠിപ്പിച്ചു, പിന്നെ പുഴയിൽ നീന്തലും പഠിച്ചു.
പത്തു പന്ത്രണ്ടു കൊല്ലം മുൻപ് എന്നെഒറ്റയ്ക്കാക്കി അന്നനാളത്തിൽ കാൻസർ വന്ന് അവർ അങ്ങ് പോയി.