ചാരുലത
Charulatha | Author : Aswadhamav
“എന്നാത്തിനാ നീയിങ്ങനെ കെടന്ന് ചാടുന്നെ ”
ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി അവിടുത്തെ ഭിത്തിയിൽ ആഞ്ഞിടിച്ചു എന്നെ ബലമായി പിടിച്ചു മാറ്റി മുന്നോട്ട് നടത്തിക്കൊണ്ട് സാജൻ ചോദിച്ചു.
“നിന്റെ ചത്തുപോയ തന്ത കുര്യൻ പേറാൻ കെടക്കണോണ്ട് മൈരേ ”
ഞാൻ നിന്നങ്ങു ചൂടായി.
അല്ലേൽ ചത്തുപോയ അവന്റെ തന്ത കുര്യനെ ആര് എന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെ ചാമ്പുന്ന ചെക്കൻ, അപ്പോളത്തെ എന്റെ മുഖഭാവവും അക്രമണോല്സുകതയും കണ്ടിട്ടാവണം അവൻ ഒന്നും മിണ്ടിയില്ല.
“രാജാ, എന്റെ ചത്തുപോയ തന്ത കുഴിന്ന് എണീച്ചു വന്നാലും, ഇനി ഇവിടെ പ്രേത്യേകിച്ചു ഒന്നും നടക്കാൻ പോണില്ല. അതുകൊണ്ട് എന്റെ പൊന്നുമോൻ വണ്ടില് അങ്ങോട്ട് കേറിക്കെ. നമ്മക് ബാലന്റെ കടയിലോട്ട് വിടാം.”
എന്നും പറഞ്ഞു വണ്ടിലോട്ട് കേറിയ അവന്റെ പിന്നിൽ, ഞാൻ ഇപ്പം തെറിവിളിച്ച അവന്റെ തന്തേടെ ഏക്കറു കണക്കിനൊള്ള പടത്തുന്നു കിട്ടിയ വെളവിന്ന് കിട്ടിയ കാശും കൊണ്ട് അവൻ വാങ്ങിയ RD350-ടെ പിറകിൽ ഒരു നാണവും ഇല്ലാതെ ചാടി കേറിയിരുന്നു.
അവൻ പിന്നൊന്നും മിണ്ടാത്ത വണ്ടി ചവിട്ടി എടുത്തോണ്ട് അങ്ങോട്ട് വെച്ചുപിടിച്ചു.
പട്ടണത്തിന്റെ കളങ്കം ഒന്നുമേൽക്കാത്ത ആ കൊച്ചു ഗ്രാമ വഴിയിലൂടി ആ പടക്കുതിര പാഞ്ഞു.
ഇടയ്ക്ക് ഇടയ്ക്ക് അവൻ ബ്രേക്ക് പിടിക്കുമ്പോൾ അവന്റെ ദേഹത്തു തട്ടി സ്വബോധത്തിലേക്ക് വന്നതൊഴിച്ചാൽ, എന്റെ മനസ്സ് വേറെവിഡോ ആയിരുന്നു.
ആകെ കലുഷിതം.
ഇനിയെന്ത് എന്നുള്ള ചിന്ത.
ജീവിതത്തിൽ താൻ ആകെ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു, അല്ല ആഗ്രഹിക്കാൻ തന്നെക്കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.