“ അത്… പുതുമണവാട്ടിയുടെ ദേഹത്ത് കുറച്ച് ആഭരണമൊക്കെ വേണമെന്ന് ചേട്ടൻ പറഞ്ഞു…”
വിനോദിനത് വിശ്വാസം വന്നില്ല.
“നീ ചേട്ടന്റെ ഭാര്യയല്ല..എന്റെ ഭാര്യയാ.. നിന്റെ ദേഹത്ത് ആഭരണം വേണോന്ന് ഞാനാ തീരുമാനിക്കുക…”
“വിനോദേട്ടൻ തീരുമാനിച്ചോ… അപ്പോ പ്രശ്നം തീർന്നില്ലേ..?’”
“ പ്രശ്നം തീരാനോ… ?
ഒന്നും കാണാതെ അയാളിത് വാങ്ങിത്തരില്ല.. നീ തൽക്കാലം അതെല്ലാം ഇങ്ങൂരിയെടുക്ക്.. ഞാനിതയാളുടെ മുഖത്തേക്കെറിയാം..””
തന്ത്രശാലിയായ കുറുക്കനേ പോലെ വിനോദ് പറഞ്ഞു.
“തൽക്കാലം ഞാനിത് ഊരുന്നില്ല.. ഇത് പോലെ വിനോദേട്ടൻ ഉണ്ടാക്കിക്കൊണ്ടു വാ..അപ്പോ നമുക്കിത് അയാളുടെ മുഖത്തേക്കെറിയാം..”
നിസാരമട്ടിൽ ഷിഫാന പറഞ്ഞു.
“മാത്രമല്ല… ഇതിന്റെ പൈസ കൊടുക്കാൻ വേണ്ടി നാളെ മുതൽ ഞാൻ ചേട്ടന്റെ കടയിൽ ജോലിക്ക് നിൽക്കാനും തീരുമാനിച്ചു.”
വിനോദിന് ചെറിയൊരു പരുങ്ങലുണ്ടായി.. മുഖത്ത് നോക്കി ഉറച്ച ശബ്ദത്തിലാണ് അവളുടെ സംസാരം.
“അതൊന്നും വേണ്ട..അതൊക്കെ എനിക്ക് കുറച്ചിലാണ്…”
അത്കേട്ട് ഷിഫാന
പുഛത്തോടെയൊന്ന്ചിരിച്ചു.
“ശരി… നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞാൻ പോകുന്നില്ല.. നാളെ മുതൽ ഈ വീട്ടിലെ ചിലവ് നോക്കാൻ നിങ്ങൾക്ക് പറ്റോ… എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ നിങ്ങളെ കൊണ്ട് കഴിയോ..?”
അതോടെ വിനോദിന്റെ വായടഞ്ഞു.
“ഞാൻ നാളെ മുതൽ കടയിൽ പോകും.. എനിക്കൊരു സ്കൂട്ടിയെടുത്ത് തരാം എന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്…”
വിനോദ് ഞെട്ടിക്കൊണ്ട് അവളെ നോക്കി.
താനൊരു ബൈക്ക് വേണമെന്ന് പറഞ്ഞ് പിന്നാലെ നടന്നിട്ട് ഇത് വരെ വാങ്ങിത്തന്നിട്ടില്ല.. എങ്ങിനെയൊക്കെയോ തട്ടിയൊപ്പിച്ച് വാങ്ങിയ പഴയൊരു ബൈക്കാണ് തന്റെ..
അപ്പോഴാണ് ഇന്നലെ കയറി വന്ന ഇവൾക്ക് പുതിയ സ്കൂട്ടിയും, ദേഹത്തിടാൻ ആഭരണങ്ങളും.