“നോക്കിയാ പോര… ഞാൻ നാളെത്തന്നെ ഏട്ടന്റെ കൂടെ പോരും..”
അവളെല്ലാം തീരുമാനിച്ചുറപ്പിച്ചു എന്ന് ദാസന് മനസിലായി.
“അമ്മൂ.. ഇവിടുന്നങ്ങോട്ട് ബസൊന്നുമില്ല.. പിന്നെങ്ങിനെ നീ പോരും..? അതൊക്കെ വലിയ ബുദ്ധിമുട്ടാകുമെടീ…”
ദാസൻ അവളെ നിരുൽസാഹപ്പെടുത്താനാണ് ശ്രമിച്ചത്.
“ഏട്ടനെങ്ങിനെയാ കടയിൽ പോകുന്നേ..?”
ചുണ്ട് കൂർപ്പിച്ച് കൊണ്ട് ഷിഫാന ചോദിച്ചു.
“ഞാനെന്റെ ബൈക്കിൽ…”
“ഒരാള് കൂടി ആ ബൈക്കിന്റെ പിന്നിൽ കയറിയാൽ ഉണ്ടാകുന്ന നഷ്ടം ഞാനങ്ങ് തന്നേക്കാം…”
അത് പറഞ്ഞ് കഴിഞ്ഞ് ഷിഫാന നാവ് പുറത്തേക്കിട്ട് ചുവന്ന ചുണ്ടിലൊന്ന് നക്കി.
ദാസൻ അമ്പരപ്പോടെ അവളെ നോക്കി.
അവൾ കള്ളച്ചിരിയുമായി നിൽക്കുകയാണ്.
എന്താണിവളോട് പറയേണ്ടത്… ?
“അപ്പോ അങ്ങിനെ ചെയ്യാം.. അല്ലേ, ഏട്ടാ… ?”
“അത് വേണ്ട മോളേ… അത് ശരിയല്ല..”
പതർച്ചയോടെ ദാസൻ പറഞ്ഞു.
“എന്താ ഏട്ടാ ശരികേട്.. ഞാനെന്റെ ഏട്ടന്റെ കൂടെയല്ലേ വരുന്നത്..?
അതിനെന്താ..?’”
നിഷ്കളങ്കതയോടെ ഷിഫാന ചോദിച്ചു.
“എന്നാലും അത് വേണ്ടെടീ..ഞാനൊരു കാര്യം ചെയ്യാം..ഒരോട്ടോ ഏർപ്പാടാക്കാം.. നിനക്കതിൽ പോയി വരാം…”
ഷിഫാന നിരാശയോടെ തലയാട്ടി.
“നാളെത്തന്നെ പോരുന്നോ… ?
അതോ..?””
“വേണേൽ ഇന്ന് തന്നെ പോരാം…”
എളിയിൽ കൈ കുത്തി നിന്ന് കൊണ്ട് ഷിഫാന പറഞ്ഞു.
“ ഇന്ന് വേണ്ട മോളേ..നാളെ ഐശ്വര്യമായിട്ട് നമുക്ക് തുടങ്ങാം..അപ്പഴേക്കും നിന്റെ കെട്ട്യോനോട് സമ്മതം വാങ്ങിക്കോ..’’
“ അതൊക്കെ ഞാൻ വാങ്ങിച്ചോളാം… അവൻ സമ്മതിച്ചില്ലേലും ഞാൻ വരും..
ഏട്ടാ..എനിക്ക് വേറൊരു ഐഡിയ… നമുക്കൊരു സ്കൂട്ടി വാങ്ങിയാലോ… “