ഷിഫാന മുന്നിലേക്ക് വന്ന് സ്ലാബിലിരിക്കുകയായിരുന്ന ദാസന്റെ കാലുകൾക്കിടയിലേക്ക് കയറി നിന്നു.അവന്റെ മുഖം രണ്ട് കൈ കൊണ്ടും കോരിയെടുത്ത് അവന്റെ ചുണ്ടുകളിൽ അമർത്തിച്ചുമ്പിച്ചു. അതിൽ നിന്നും ചുണ്ടെടുക്കാതെ കുറേ നേരം അവൾ നിന്നു.
ദാസേട്ടൻ കയ്യനക്കുന്നില്ലെന്ന് കണ്ട് ഷിഫാന തന്നെ അവന്റെ ഒരു കയ്യെടുത്ത് തന്റെ അരക്കെട്ടിലൂടെ പിടിപ്പിച്ചു.
രണ്ട് കൈ കൊണ്ടും അവളെ ദേഹത്തേക്ക് ചേർത്തമർത്തി, ദാസനും അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
കുറച്ച്നേരം കഴിഞ്ഞ് അവന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റി ഷിഫാന അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു. സംതൃപ്തിയോടെ അവളവിടെ മുഖമമർത്തിക്കിടന്നു.
“ഏട്ടാ… “
കുറുകുന്ന സ്വരത്തിൽ ഷിഫാന വിളിച്ചു..
“ഉം…..?”
“അത്…. ഞാനേട്ടനോടൊരു കാര്യം ചോദിച്ചോട്ടെ… ?“
“നീ ചോദിച്ചോടീ… “
“അതേയ്… പിന്നേ… ഏട്ടനെന്താ കല്യാണം കഴിക്കാഞ്ഞൂ… ?”
കൊഞ്ചിക്കൊണ്ടുള്ള ആ ചിണുങ്ങൽ ദാസന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“അത്… കല്യാണം കഴിച്ചില്ല..അത്ര തന്നെ… “
ചിരിയോടെ ദാസൻ പറഞ്ഞു.
“പറ ഏട്ടാ… ഏട്ടൻ നല്ല സുന്ദരനല്ലേ..ഏത് പെണ്ണും കൊതിക്കുന്ന കാമദേവൻ..?
എന്നിട്ടും എന്തേ ഏട്ടാ ഇത്ര വൈകി..?”
“പോടീ കളിയാക്കാതെ… പിന്നേ, കാമദേവൻ…”
“തന്നേട്ടാ… സത്യം… എന്താ എന്റേട്ടനൊരു കുറവ്… ?”
തോളിൽ നിന്ന് മുഖമുയർത്തി അവന്റെ കണ്ണിലേക്ക് നോക്കി ഷിഫാന ചോദിച്ചു.
“ഉം… ശരി ശരി… നീ ഒരുങ്ങാൻ നോക്ക്.. പോണ്ടേ നമുക്ക്… ?”
ഒട്ടും താൽപര്യമില്ലെങ്കിലും ഷിഫാന അവന്റെ കരവലയത്തിൽ നിന്നും പുറത്തിറങ്ങി.