“ഞാൻ പറഞ്ഞെടാ അവൾക്കു എന്തോ ഒരു പേടി പോലെ എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് എന്തായാലും നീ പറഞ്ഞപോലെ അതു വഴി പോയിട്ട് നേരെ അങ്ങോട്ടേക്ക് പോകാം അവളാ വീട്ടിനടുത്തുള്ള വളവില് നില്ക്കാന്ന് പറഞ്ഞിട്ടുണ്ട് എന്ന നമ്മുക്ക് വിട്ടാലോ”
അതും പറഞ്ഞവൻ വണ്ടിയിലേക്ക് കയറി…
“ശരി എന്ന നീ വണ്ടി എട് നേരെ അങ്ങോട്ടേക്ക് വിട്ടോ”
ഞാനതു പറഞ്ഞതും അവൻ വണ്ടി മുന്നോട്ടെടുത്തു….
നേരെ അവളുടെ വീട്ടിനടുത്തേക്കു വെച്ച് പിടിച്ചു….
എന്റെ ചേച്ചിയെ ഒന്നു വിളിച്ചു നോക്കണമെന്നുണ്ടായിരുന്നു മനസ്സിൽ പിന്നെ തിരക്ക് കഴിഞ്ഞിട്ടാവാമെന്നു കരുതി അതങ്ങു വേണ്ടെന്നു വെച്ചു….
അങ്ങനെ ഞങ്ങൾ ശ്രെയയുടെ വീട്ടിനടുത്തു എത്താറായപ്പോൾ വണ്ടിയുടെ വേഗതയൊന്നു കുറച്ചു…
പറഞ്ഞ സ്ഥലത്തു തന്നെ നിൽപുണ്ടായിരുന്നു അവളു….
ഞങ്ങളെ ദൂരെ നിന്നു കണ്ടതും ചുറ്റുപാടും ഒന്നു നോക്കിക്കൊണ്ടവൾ റോഡിലേക്കു കയറി നിന്നു….
മഞ്ഞ ചുരിദാറും പാന്റുമണിഞ്ഞു ഒരു മഞ്ഞ കിളിയെ പോലെ ഉണ്ടായിരുന്നു അവളെ കാണാൻ….
അവളുടെ അടുത്തേക് വണ്ടിയെടുത്ത കണ്ണൻ തൊട്ടടുത്തു എത്തിയപ്പോൾ ഒന്നു ബ്രേക്ക് ഇട്ടു….
എന്നെ നോക്കി ശ്രേയ ഒന്നു പുഞ്ചിരിച്ചു…
വലിയ നീളമില്ല ശ്രെയയ്ക്കു വെളുത്തുരുണ്ട നല്ല സ്ത്രീത്വമുള്ള മുഖവും അരക്കെട്ടോളം മുട്ടിയുരുമി കിടക്കുന്ന കേശദാരയും തത്തമ്മ ചുണ്ടും കരിമഷി കൊണ്ട് വാൽകണ്ണെഴുതിയ കണ്ണുകളും ഒറ്റ നോട്ടത്തിൽ ഒരു കൊച്ചു സുന്ദരി കണ്ടാൽ ആരും കൊതിച്ചു പോകുന്ന ഒരു കൊച്ചു മാലാഖ അതായിരുന്നു ശ്രേയ….