അമ്മയ്ക്ക് ഞാൻ ഇപ്പോഴും കൊച്ചു കൂട്ടി ആണെന്നുള്ള വിചാരം ആണ് അതു പിന്നെ അങ്ങനെ ആണല്ലോ അമ്മമാർക്കു മക്കളെപ്പോഴും കൊച്ചു പിള്ളേര് തന്നെയാണ്..
“ഞാൻ കണ്ടില്ല അമ്മേ വിളിച്ചത്!!! ഇനി അതിനു കടിച്ചു കീറാൻ വരണ്ട..!!! ഞാൻ കുറച്ചു കഴിഞ്ഞിട്ടു വന്നോള…!!!അമ്മയ്ക്ക് ഉറക്കൊന്നൂല്ലേ ഇത്ര രാവിലെ എന്തിനാ ഏണിറ്റേ…!!!”
എന്തേലും പറഞ്ഞ് അമ്മയുടെ ദേഷ്യം മാറ്റാൻ ഞാൻ ഒന്നു ശ്രമിച്ചു…
“മ്മ് നീ വാ..!!! ബാക്കി ഞാൻ വന്നിട്ട് പറയാ..!!! നിന്റെ കളി കുറച്ചു കൂടുന്നുണ്ട്..!! ശരിയാക്കി തരാ ഞാൻ വീട്ടിലോട്ട് വാ നീ..!!!”
എനിക്ക് നേരെ ഭീഷണി മുഴക്കി കൊണ്ട് അമ്മ ഫോൺ കട്ട് ചെയ്തു…
എന്നാലും അമ്മ എന്തിനായിരിക്കും ഇത്ര പുലർച്ചെ എഴുന്നേറ്റത്തു എങ്ങനെ വന്നാലും ഒരു എയെട്ടു മണിയാവാതെ എഴുന്നേൽക്കുന്ന കക്ഷിയല്ല അമ്മ അതിനു കാരണവും ഉണ്ട്ട്ടോ അച്ഛൻ നാട്ടിൽ അല്ല ഗൾഫിൽ ആണ് കഴിഞ്ഞ മാസമാണ് ലീവിന് വന്നത്…
അച്ഛൻ നാട്ടില് ഉള്ളോണ്ട് ആവും അമ്മയ്ക്ക് ഇങ്ങനെയുള്ള പുതിയ ശീലങ്ങളൊക്കെ തുടങ്ങിയതെന്നു വെറുതെ ഞാൻ ചിന്തിച്ചു കൂട്ടി അല്ലേൽ പിന്നെ അമ്മയും അച്ഛനും രാവിലെ തന്നെ അങ്ങനെ ചെയ്യാൻ വല്ലതും അയ്യേ അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല അതും അമ്മയെ കുറിച്ചു…
വെറുതെ എന്തൊക്കെയോ മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ കണ്ണന്റെ അടുത്തേക് പതിയെ നടന്നു…
നേരം ഏകദേശം പുലർന്നു വന്നിരുന്നു…
കല്യാണത്തിന്റെ ഭക്ഷണതിനെന്നോണം ചട്ടിയിൽ ആവാതെ രക്ഷപെട്ട പൂവൻ കോഴികൾ കൂവി തുടങ്ങി…