ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]

Posted by

അടുക്കള വശത്തു കൂടി ഒന്നു കറങ്ങിയെങ്കിലും ആണുങ്ങളെ അല്ലാതെ ഒരു പെൺ തരികളെ പോലും ഞാനവിടെ കണ്ടില്ല…

രാത്രി തന്നെ എല്ലാം പോയി കാണുമെന്നു അതോടെ ഞാൻ മനസിലുറപ്പിച്ചു…

അങ്ങനെ നിരാശനായി എങ്ങോട്ടെന്നില്ലാതെ വെറുതെ നടക്കുമ്പോഴാണ് എനിക്കൊരു ഫോൺ കോൾ വന്നത്…

ഫോൺ എടുത്തു നോക്കിയപ്പോ അമ്മയാണ്…

കോൾ എടുക്കാൻ എനിക്കൊരു പേടി തോന്നി….

ദൈവമേ ഇന്നലെ വെള്ളമടിച്ച കാര്യമോ മറ്റോ വിട്ടില് അറിഞ്ഞു കാണുവോ എന്തോ അച്ഛനോ മറ്റോ അറിഞ്ഞാൽ തീർന്നു എന്റെ കാര്യം…

എന്തേലും ആവട്ടെന്ന് വെച്ചു ഞാൻ കോൾ അങ്ങ് അറ്റൻഡ് ചെയ്തു…

“ഹലോ എന്താ അമ്മേ”

അമ്മ എന്തേലും ഇങ്ങോട്ട് പറയും മുമ്പേ കാര്യമെന്തെന്നറിയാൻ ഞാൻ അങ്ങോട്ട്‌ ചോദിച്ചു….

“നീ ഇതു എവിടാടാ ഇന്നലെ ഉച്ചയ്ക്ക് പോയതല്ലേ ഇവിടുന്നു ഞാൻ എത്ര വിളിച്ചു നിന്നെ നീ വീട്ടിലോട്ട് വാ അച്ഛൻ കാണാൻ നിൽക്കുന്നുണ്ട് നിന്നെ”

അങ്ങോട്ട്‌ കാര്യം പറയാൻ പോലും വിടാതെ അമ്മ എന്റെ നേർക്കു ചാടി കയറി…

“ഞാനിവിടെ കല്യാണത്തിന്റെ അടുത്ത അമ്മേ മറ്റെ രഘുവേട്ടന്റെ കല്യാണമല്ലേ ഇന്ന് കണ്ണന്റെ കൂടെ ഇവിടെ വരെയൊന്നു വന്നതാ പിന്നെ ഇവിടെ തന്നെങ്ങു ഉറങ്ങി പോയി അതാ പറയാൻ പറ്റിയില്ല”

ഞാൻ ഉള്ള കാര്യം സത്യമായി തന്നെ പറഞ്ഞു….

“ഏതു കാട്ടിലാണേലും നിനക്ക് ഫോൺ വിളിച്ചിട്ട് പറഞ്ഞൂടെ…!!!പിന്നെന്തിനാ ആ കുന്തം വാങ്ങി തന്നേക്കണേ…!!! ഞാൻ എത്ര വിളിച്ചെന്നു നോക്ക് ഫോണിലു…!!! മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ടു നിനക്ക് ഞാൻ തരാ നീ വീട്ടിലോട്ട് വാ..!!!”

Leave a Reply

Your email address will not be published. Required fields are marked *