“അതെന്താടാ നീ അങ്ങനെ പറഞ്ഞെ അവനെ ഞാൻ പോക്കറ്റിലിട്ടോണ്ടാണോ നടക്കണേ”
രാവിലെ തന്നെ അവന്റെ ചൊറിയുന്ന വർത്തമാനം കേട്ടപ്പോൾ എനിക്കങ്ങു കലി കയറി….
“വെറുതെ ചോദിച്ചതാടാ നീ എന്തിനാ അതിനു ചൂടാവണെ കലിപ്പാണോ രാവിലെ തന്നെ മൊടയാണോ അനൂപേ”
എന്റെ ദേഷ്യം കണ്ടിട്ടാവും അവന്റെ സ്വരമൊന്നു മാറി…
“നീ ഒന്നു പോയെ വിഷ്ണു രാവിലെ തന്നെ ചൊറിയാതെ”
രാവിലെ തന്നെ ഒരു വഴക്കു ഉണ്ടാക്കണ്ടല്ലോന്നോർത്തു ഞാനൊന്നു ഒഴിഞ്ഞു മാറി…
ഒന്നു രണ്ടു സവാള അരിഞ്ഞു മാറ്റിയപ്പോയെക്കും എന്റെ കണ്ണുകൾ നീറി തുടങ്ങി….
“കോപ്പ് കണ്ണും കാണാൻ പാടില്ല നാശം”
കണ്ണു കലങ്ങി വെള്ളം വരാൻ തുടങ്ങിയതോടെ ഞാനാ പണി അങ്ങ് നിർത്തി…
“എന്താടാ നിർത്തിയെ മതിയായ”
മനുഷ്യനിവിടെ നീറി പുകഞ്ഞിരികുമ്പോഴാണ് അവന്റെ മറ്റേടത്തെ ചോദ്യം വന്നത്….
“ഓ മതിയായി ഇനി നീ തന്നെ അരിഞ്ഞോ ഞാൻ പോണു എന്നെ കൊണ്ട് വയ്യ”
കത്തി എടുത്തു അവനു നേരെ നീട്ടി നീറുന്ന കണ്ണുമായി ഞാനാ കസേരയിൽ നിന്നും എഴുന്നേറ്റു…
“അല്ലേലും നിന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാം”
കത്തി വാങ്ങിച്ച വിഷ്ണു എന്നെ പുച്ഛിച്ചു കൊണ്ടത് പറഞ്ഞപ്പോൾ തിരികെ നല്ല തെറി പറയാൻ എന്നോണം എന്റെ നാവിൻ തുമ്പത്തു വന്നെങ്കിലും രാവിലെ തന്നെ ബഹളമുണ്ടാകേണ്ടല്ലോന്നോർത്തു ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്നുമൊന്നു മാറി…
നേരെ പോയി മുഖമൊന്നുടെ കഴുകിയപ്പോൾ നീറ്റലു കുറച്ചങ്ങു മാറി കിട്ടി….
മര്യാദയ്ക്കു അവിടെ തന്നെ കിടന്നുറങ്ങിയ മതിയായിരുന്നെന്നു എനിക്ക് തോന്നി പോയി…