“ഓക്കെടാ മുത്തേ നീ കെടന്നു ഉറങ്ങു എനിക്ക് ഒട്ടും വയ്യാത്തോണ്ടാ ഞാൻ ഒന്നു ഉറങ്ങട്ടെ”
അവനെ ഒന്നു സമാധാനിപ്പിച്ചു കൊണ്ട് ഞാൻ വീണ്ടും കണ്ണുകൾ അടച്ചു പതിയെ ഉറക്കത്തിലേക്കു നീങ്ങി…
എന്റെ അടുത്ത് കസേരകൾ വെച്ച് അവനും കിടന്നെന്നു തോന്നുന്നു ഞാൻ പിന്നെ നോക്കാൻ നിന്നില്ല…
അതി രാവിലെ ആൾക്കാരുടെ ബഹളമൊക്കെ കേട്ടാണ് പിന്നെ ഞാൻ കണ്ണു തുറന്നത്….
നേരം പുലരുന്നതെ ഉണ്ടായിരുന്നുള്ളു…
അടുത്തു നോക്കുമ്പോൾ കസേരയിൽ ചുരുണ്ടു കൂടി കണ്ണൻ കുർക്കം വലിച്ചു ഉറങ്ങുന്നു…
ഇവിടെ ഇങ്ങനെ കിടക്കുന്നതിലും ഭേദം ഇവന് വീട്ടിൽ പോയി കിടന്നുറങ്ങി കൂടായിരുന്നോ എന്ന് വെറുതെ ചിന്തിച്ചു ഞാൻ എന്റെ ഫോൺ ഒന്നു എടുത്തു സമയം നോക്കി….
പുലർച്ചെ അഞ്ചു മണി….
ഓ ഇത്രേ ആയുള്ളൂ എഴുന്നേറ്റും പോയല്ലോ കോപ്പ് ഇനി കിടന്ന ഉറക്കവും വരില്ല രാവിലെ വരെ ഇനി എന്തോ ചെയ്യും ഹ എന്തേലും പണി ഉണ്ടോന്നു നോക്കാം…
വെറുതെ പിറുപിറുത്തു കൊണ്ട് ഞാൻ ആ കസേരയിൽ നിന്നും എഴുന്നേറ്റു…
കണ്ണനെ വിളിച്ചു ഉണർത്തിയാൽ അവന്റെ സങ്കടം പറച്ചിൽ കേൾക്കണമെല്ലോന്നോർത്തു അവനെ ഉണർത്താനും നിന്നില്ല…..
അടുക്കളയിൽ ആണെങ്കിൽ ഉച്ചയ്ക്കെകുള്ള ഭക്ഷണത്തിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു…
“ടാ അനൂപേ”
ഒന്നു മുഖം കഴുകാൻ വേണ്ടി ടാപ്പിനടുത്തേക്കു പോകുമ്പോഴാണ് അടുക്കള ഭാഗത്തു നിന്നും ഒരു വിളി വന്നത്….
അങ്ങോട്ട് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ കൈ കാട്ടി വിളിക്കുന്ന വിഷ്ണുവിനെ ആയിരുന്നു…
എന്റെ ഒരു ഫ്രണ്ടാണ് വിഷ്ണു കൂട്ടുകാരനെന്നു പറഞ്ഞാൽ വലിയ അടുപ്പൊന്നുമില്ല എപ്പോയെങ്കിലും ഇടയ്ക് കാണുമ്പോൾ മിണ്ടും ഞാൻ പിന്നെ അങ്ങനെ ആരോടും അടുപ്പം കാണിക്കാറില്ല കണ്ണനോടൊയിച്ചു….