നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടാക്കാം ഭക്ഷണമൊക്കെ കഴിച്ചപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നിയെനിക്കു….
ഒന്നു എവിടേലും ഇരുന്നു കളയാമെന്ന് വെച്ചു കുറച്ചു മാറി കസേര എടുത്തു ഞാനും കണ്ണനും കൂടി ഇരുന്നു….
അപ്പോഴാണ് അങ്ങോട്ടേക്ക് കണ്ണന്റെ അമ്മ വത്സലാന്റി കടന്നു വന്നത്….
“”ടാ കണ്ണാ നിന്നോടൊരു കാര്യം പറഞ്ഞിട്ട് എന്താടാ നീ കേൾക്കാതെ””
വത്സല ആന്റി നല്ല ദേഷ്യത്തിലാന്നെന്നു എനിക്ക് മനസിലായി….
“എന്റെ അമ്മേ ഒന്നു പോയെ എനിക്ക് എങ്ങാനും വയ്യ അങ്ങോട്ട് പോകാൻ അല്ലേൽ തന്നെ വട്ടു പിടിച്ചു ഇരിക്കുവാ”
കണ്ണനെന്തോ ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് വത്സലാന്റി അവനോടു പറഞ്ഞതെന്ന് എനിക്ക് മനസിലായി…
“എന്താ ആന്റി എന്താ കാര്യം”
കാര്യം അറിയാൻ എന്നോണം ഞാൻ ചോദിച്ചു….
“”എന്റെ അനൂപേ ഇവനോടൊന്നു എന്റെ അനിയത്തീടെ വീട് വരെ ഒന്നു പോകാൻ പറഞ്ഞതിന ഇ കിടന്ന് ചാടണെ ഒരു സാധനം കൊണ്ടു കൊടുക്കാനാട രാവിലെ തൊട്ടു പറയണതാ ഞാൻ ഒന്നു അവിടം വരെ ചെല്ലാൻ വേറെ വല്ലവരുടേം കാര്യമാണെൽ ഇപ്പൊ ഓടി ചെന്നേനെ ഇവൻ”‘
വത്സലാന്റിയുടെ സങ്കടം കേട്ടപ്പോൾ എനിക്ക് എന്തോ ഒരു വിഷമം തോന്നി…
“”ടാ കണ്ണാ നീ എന്താടാ പോകാതെ ഇവിടെ അടുത്തല്ലേ അതു ഒന്നു വണ്ടി എടുത്തു പോയിട്ട് വാടാ””
ഞാനും അവനെയൊന്നു നിർബന്ധിച്ചു…
“”എനിക്ക് വയ്യ ഒറ്റയ്ക്കു പോകാൻ എന്ന പിന്നെ നീയും കൂടെ വാ അവിടെ പോയ അവരുടെയൊക്കെ ചൊറിയുന്ന വർത്താനം കേൾക്കേണ്ടി വരും അതാടാ””
അവൻ പോകാൻ മടിക്കുന്നതിനുള്ള കാരണം അതായിരുന്നു….