പറഞ്ഞ സ്ഥലത്തു തന്നെ നിൽപുണ്ടായിരുന്നു അവളു….
ഞങ്ങളെ ദൂരെ നിന്നു കണ്ടതും ചുറ്റുപാടും ഒന്നു നോക്കിക്കൊണ്ടവൾ റോഡിലേക്കു കയറി നിന്നു….
മഞ്ഞ ചുരിദാറും പാന്റുമണിഞ്ഞു ഒരു മഞ്ഞ കിളിയെ പോലെ ഉണ്ടായിരുന്നു അവളെ കാണാൻ….
അവളുടെ അടുത്തേക് വണ്ടിയെടുത്ത കണ്ണൻ തൊട്ടടുത്തു എത്തിയപ്പോൾ ഒന്നു ബ്രേക്ക് ഇട്ടു….
എന്നെ നോക്കി ശ്രേയ ഒന്നു പുഞ്ചിരിച്ചു…
വലിയ നീളമില്ല ശ്രെയയ്ക്കു വെളുത്തുരുണ്ട നല്ല സ്ത്രീത്വമുള്ള മുഖവും അരക്കെട്ടോളം മുട്ടിയുരുമി കിടക്കുന്ന കേശദാരയും തത്തമ്മ ചുണ്ടും കരിമഷി കൊണ്ട് വാൽകണ്ണെഴുതിയ കണ്ണുകളും ഒറ്റ നോട്ടത്തിൽ ഒരു കൊച്ചു സുന്ദരി കണ്ടാൽ ആരും കൊതിച്ചു പോകുന്ന ഒരു കൊച്ചു മാലാഖ അതായിരുന്നു ശ്രേയ….
ഇവളെ എനിക്കോ മറ്റോ കിട്ടിയിരുന്നേൽ പെണ്ണിനെ ഞാൻ കടിച്ചു തിന്നേനെ എന്ന് മനസ്സിൽ വെറുതെ ഞാൻ കൊതിച്ചു പോയി…
കൂട്ടുകാരന്റെ പെണ്ണിനെ പെങ്ങളെ പോലെ കാണണമെന്ന് പറയുമെങ്കിലും ഇതുപോലുള്ള സുന്ദരിമാരെയൊക്കെ എങ്ങനെ പെങ്ങളായി കാണാനാ എന്റെ സുഹൃത്തുക്കളെ….
കണ്ണൻ ആ പോക്കറ്റിൽ ഇരുന്ന ടാബ്ലറ്റ് എടുത്തു അവൾക്കു നേരെ നീട്ടുമ്പോൾ ആ മുഖത്തെ നാണവും ലജ്ജയും എനിക്ക് കാണാമായിരുന്നു…
“അമ്മു ശ്രദ്ധിക്കണേ ഇതില് എഴുതിയിട്ടുണ്ട് എങ്ങനെ കഴിക്കണമെന്ന് ആരും കാണല്ലേ അമ്മു ഇതു ശ്രദ്ധിച്ചു കഴിക്കണേ””
കണ്ണൻ അവളോടത്തു പറയുമ്പോഴും അവളുടെ മുഖം തായോട്ടായിരുന്നു….
ഞാൻ കൂടെ ഉള്ളതിന്റെ നാണമാകാം എന്നെനിക്കു തോന്നി അല്ലെങ്കിൽ ഞാൻ എല്ലാം അറിഞ്ഞു പോയതിന്റെ അപമാനത്തിലുമാവാം അതു….