“അതൊക്കെ ഇങ്ങനെയൊക്കെ ആയെടാ അല്ല ഞാൻ പറഞ്ഞ സാധനം എന്തായി റെഡി അല്ലെ”
ആ വിഷയം മാറ്റാണെന്നോണം ഞാൻ ചോദിച്ചു…
“”ഓ അതൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ടെടാ പിന്നെ അഭി ദേ പെണ്ണിന്റെ പ്രായവും ശരിരവും വെച്ചൊക്കെയാ ഇ ടാബ്‌ലെറ്റൊക്കെ കൊടുക്കുന്നെ ദേ ഡോക്ടറെ പോലും കാണാതെ എന്താന്ന് പോലും അറിയാതെ നിന്നെ വിശ്വസിച്ചു തരുന്നതാ ഞാൻ എന്തേലും വന്നു കഴിഞ്ഞ എന്റെ പേര് പറയല്ലെട്ടോ നിനക്ക് ആയതു കൊണ്ട് ഞാൻ തരുന്നതാ””
മുൻകൂർ ജാമ്യം എടുത്തെന്നപോലെ അവൻ ആ ടാബ്ലറ്റ് കവർ എടുത്തു എന്റെ കൈയിൽ തന്നു കൊണ്ടു പറഞ്ഞു….
“ഇല്ലടാ നീ പേടിക്കേണ്ട നിനക്ക് ഒരു കുഴപ്പവും വരില്ല അല്ല ഇതു എങ്ങനെയാ കഴിക്കേണ്ടത് ഇതില് എഴുതിയിട്ടുണ്ടോ”
“ഞാൻ അറിയാൻ എന്നോണം ചോദിച്ചു”
“അതൊക്കെ അതിലു എഴുതിയിട്ടുണ്ടെടാ ശ്രദ്ധിക്കണെട്ടോ അത്ര കൊച്ചൊന്നും അല്ലല്ലോ അവളു”
അവന്റെ ഉള്ളിലെ ഭയം കൊണ്ടാവാം അവൻ സംശയത്തോടെ ചോദിച്ചു…
“അല്ലടാ പ്രായപൂർത്തി ആയത ഇവനു അറിയാതെ പറ്റി പോയതാ ഇനി അതു പറഞ്ഞിട്ട് എന്തിനാ”
ഇതൊക്കെ ഞാൻ അമലിനോട് പറയുമ്പോഴും ഒരക്ഷരം മിണ്ടാതെ കണ്ണൻ കുറച്ചപ്പുറം മാറി നിൽക്കുകയായിരുന്നു…
“മ്മ് അങ്ങനെ ആയാൽ നിങ്ങൾക്കു കൊള്ളാം അറിയാല്ലോ അഭി പോക്സോ കേസുകളുടെ കാലമാ പെട്ടു പോയാൽ ജീവിതം തീർന്നു മോനെ”
അവനെന്നെ ഒന്നു ഭയപ്പെടുത്തി…
“നീ ചുമ്മാ പേടിപ്പിക്കാതെ അമലേ എങ്ങനെ എങ്കിലും ഇ പ്രശ്നം ഒന്നു സോൾവ് ചെയ്യട്ടെ ഞാൻ എന്ന പോട്ടെ ടാ ഞാൻ ഒരു കല്യാണം ഉണ്ട് ഇതു തീർത്തിട്ട് വേണം അവിടെ പോകാൻ ചെല്ലട്ടെ എന്ന ഞാൻ നിന്നെ ഇടയ്ക്കു വിളിക്കാട്ടോ”