“”എന്റെ കണ്ണാ നീയെന്നു എണിറ്റു പോയെ നീയും നിന്റെ ഒരു കാമുകിം നിങ്ങള് എന്തേലും കാണിക്കു എന്നെ ഒന്നു വെറുതെ വിട് പ്ലീസ് മനുഷ്യനിവിടെ സമാധാനത്തോടെ ഒന്നു ഉറങ്ങട്ടെ””
അതും പറഞ്ഞ ഞാൻ പിന്നെയും ഉറങ്ങാൻ എന്നോണം കസേരയിൽ ചാരി കിടന്നു…
“എടാ നീ എന്താടാ ഇപ്പൊ ഇങ്ങനെ പറയണേ നീയും കൂടെ ഇങ്ങനെ പറഞ്ഞ ഞാൻ പിന്നെ ആരോടാട പോയി പറയ്യാ”
അവൻ എന്റെ ഷോൾഡറിൽ പതിയെ ഒന്നു പിടിച്ചു…
“നീ ഒന്ന് പോയെ കണ്ണാ…!!! ആരോടേലും പോയി പറ മനുഷ്യനായാ പറഞ്ഞ മനസിലാവണം..!!! നിന്നോട് ഞാനൊരു ആയിരം വട്ടം കാര്യങ്ങളൊക്കെ പറഞ്ഞ് തന്നതല്ലേ..!!! ഇനി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് എനിക്ക് ഇനി ഒന്നും പറയാൻ ഇല്ല…!!!എന്നോടൊന്നും പറയ്യേം വേണ്ട”
ഉറക്കപ്പിച്ചില്ലെന്നവണ്ണം ഞാൻ അവനെ ശകാരിച്ചു….
“ടാ അനു എനിക്ക് വേറെ ആരാടാ പറയാൻ ഉള്ളെ..!!! നീ ദേഷ്യപെടെല്ലേടാ പറ്റി പോയി…!!!എന്താ ചെയ്യാന്ന് എനിക്കൊരു പിടിയുമില്ല…!!! അത് കൊണ്ടടാടാ കിടന്നിട്ടു ആണേൽ ഉറക്കോം വരണില്ല..!!!”
അവന്റെ പറച്ചില് കേട്ടപ്പോൾ എന്റെ ഉറക്കവും കൂടി അങ്ങ് പോയി….
“എന്റെ പൊന്നു കണ്ണാ നീ ദ ഇ കസേര വെച്ചു ദാ ഇവിടെ കിടന്നു ഉറങ്ങ് നിനക്ക് ഞാൻ വാക്ക് തരാം നാളെ എനിക്ക് ജീവനുണ്ടേല് ആ പ്രശ്നം ഞാൻ സോൾവ് ആക്കി തന്നിരിക്കും അതു പോരെ ഇനിയെങ്കിലും ഒന്നു കെടന്നുറങ്ങടാ പ്ലീസ് മനുഷ്യനായാ ഇത്ര പേടി പാടില്ല”
യാജനയോടെ ഞാനവനെയൊന്നു നോക്കി…
“ഉറപ്പാണല്ലോ ദേ നാളെ ശരിയാക്കി തരണെടാ”
അവനു എന്നിലുള്ള വിശ്വാസം കൊണ്ടാവണം എന്റെ വാക്കിൽ അവന്റെ ഭയമൊന്നു മാറിയതു പോലെ എനിക്ക് തോന്നി…