എപ്പോയോ അങ്ങു ഉറങ്ങിപ്പോയ ഞാൻ പിന്നെ അമ്മ തട്ടി വിളിച്ചപ്പോഴാണ് രാവിലെ ഉണർന്നത്….
“”കുറച്ചൂടെ ഉറങ്ങട്ടെ അമ്മേ..!! എഴുന്നേറ്റിട്ടിപ്പോ എന്തിനാ””
പിന്നെയും മൂടി പുതച്ചു ഉറങ്ങാൻ കിടന്ന എന്നെ അമ്മ ഉറങ്ങാൻ വിട്ടീല്ല….
“”അങ്ങനെ ഇപ്പൊ നീ നട്ടുച്ചയ്ക്കു കിടന്നു ഉറങ്ങണ്ട…!!!ചെക്കന് ഇപ്പൊ ഒരു അനുസരണയുമില്ല ശരിയാക്കി തരുന്നുണ്ട് ഞാൻ!!!…!!..””
രാവിലെ തന്നെ അമ്മയുടെ വഴക്കും കേട്ടു ഞാനങ്ങനെ ബെഡിൽ എഴുന്നേറ്റു ഇരുന്നു….
“”എന്റെ അമ്മേ ഒന്നു ഉറങ്ങാനും വിടില്ലേ…!!! എന്തു കഷ്ട ഇതു!!!… “”
ഉറക്കപ്പിച്ചില്ലെന്ന വണ്ണം ഞാനതു പറഞ്ഞപ്പോൾ അമ്മ എന്റെ മുടിയിലൊന്നു പിടിച്ചു…
“”എന്തു വൃത്തികെടാടാ ഇതു..!!! ഒന്നു ഇതൊക്കെ വെട്ടി വൃത്തിയാക്കി മെനയായിട്ടു നടന്നുടെടാ നിനക്ക്..!! മര്യാദയ്ക്കു ഇന്ന് പോയി ഇതൊക്കെ വെട്ടികൊള്ളണം കേട്ടല്ലോ…!!!!… ”
ഉറക്കത്തിന്നു എഴുന്നേൽപ്പിച്ചു രാവിലെ തന്നെ അമ്മയുടെ ശകാരവും കേട്ടപ്പോ എനിക്ക് അങ്ങു കലി കയറി….
“”എന്റെ അമ്മേ ഞാൻ ഇന്ന് വെട്ടിക്കൊള്ളാം അതിനിനി ചൊറിയണ്ട!!.. “”
എന്റെ വാക്ക് കേട്ടപ്പോൾ അമ്മയുടെ മുഖമൊന്നു മാറിയത് ഞാൻ കണ്ടു…
“”ടാ അഭി..!! നിനക്ക് ഇപ്പൊ നാക്കിനും ലൈസൻസില്ലാണ്ടായോ ചൊറിയാൻ വരേണ്ടന്നോ എന്തൊക്കെയാടാ അമ്മയോട് പറയണേ!!!… “”
അമ്മയുടെ വാക്ക് കേട്ടപ്പോൾ എനിക്കുമത് ശരിയാണെന്നു തോന്നി…
അമ്മയോട് ഞാനിപ്പോ വല്ലാതെ ദേഷ്യപെടുന്നുണ്ട് ഞാൻ വല്ലാണ്ട് മാറി പോയിരിക്കുന്നു പാവം അമ്മ….