“”മ്മ് ഞാൻ നിന്നോട് പറഞ്ഞതല്ലേ ആന്റി അങ്ങനെയാന്ന് ഇപ്പൊ വിശ്വാസമായില്ലേ നിനക്ക് വാ നടക്കു ഇനി ഇവിടെ നിന്ന ശരിയാവില്ല””
ആ മണ്ടൻ ഞാൻ പറഞ്ഞതും വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നടന്നു പിറകെ ഇടിക്കുന്ന ഹൃദയവുമായി ഞാനും….
“ടാ അനൂപേ നീ ഇതൊന്നും ആരോടും പറയല്ലെട്ടോ വെറുതെ നമ്മളായിട്ട് ആ മനുവേട്ടന്റെ ലൈഫ് ഇല്ലാതെ ആക്കണ്ടടാ വെറുതെ എന്തിനാ നമ്മുക്ക ശാപം”
അവനെന്നെ ഒന്നുപദേശിച്ചു കൊണ്ട് വണ്ടിയിൽ കയറി….
“എങ്ങോട്ട ഇനി”
വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവനെന്നെയൊന്നു നോക്കി…
“മ്മ് സമയം എത്രയായി ഇപ്പൊ”
ഞാൻ ചോദിച്ചപ്പോൾ അവനൊന്നു വാച്ചിലേക്കു നോക്കി…
“രണ്ടു മണി കഴിഞ്ഞെടാ”
കണ്ണനെനിക്കു മറുപടി തന്നു…
“നമ്മുക്കൊരു കാര്യം ചെയ്താലോ നേരെ ബാറിലേക്കു വിട്ടു രണ്ടു ബിയർ അടിച്ചാലോ”
വെള്ളമടിക്കാൻ ഉള്ള പൂതിയിൽ ഞാനവനെ ഒന്നു ഓർമിപ്പിച്ചു….
“അതു വേണോ ടാ ഇന്നലത്തെ കെട്ടു തന്നെ വിട്ടിട്ടില്ല ഇനി അടികണോ നമ്മുക്ക് നേരെ എന്റെ വീട്ടി പോയി കുറച്ചു നേരം മുറിയിൽ പോയി കിടന്നാലോ”
കണ്ണൻ അതു പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് പെട്ടന്ന് തന്നെ വിദ്യേച്ചി ഓടിയെത്തി…
“എന്ന പിന്നെ അങ്ങോട്ട് തന്നെ വിട്ടോ കണ്ണാ വൈകിട്ട് പിന്നെ എവിടേലും പോകാം”
അവിടെ പോയി വിദ്യേച്ചിയോട് പഞ്ചാരയടിക്കാമെന്നു വെച്ചു ഞാൻ അവന്റെ പിറകിലായി വണ്ടിയിൽ കേറി ഇരുന്നു…
അങ്ങനെ ഞങ്ങൾ നേരെ കണ്ണന്റെ വീട്ടിലേക്കു പുറപ്പെട്ടു…..
വിദ്യേച്ചിയെ കാണാനുള്ള കൊതി ആയിരുന്നു എന്റെ മനസു നിറയെ….