“ഇക്കാ… വേണ്ടാട്ടോ… ആരേലും വരും ഇങ്ങോട്ട്.”
നിയാസിന്റെ കണ്ണുകളെ നേരിടാൻ ആവാതെ അവൾ കണ്ണുകൾ മുറുക്കെ അടച്ചു.
അഭിനക്ക് അച്ഛൻ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് പണം മാത്രമാണ്. അച്ഛനെ അവൾ കണ്ടിട്ടും വർഷം 5 കഴിഞ്ഞു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വിളിക്കുന്ന സജിയോട് അവൾ ചോദിക്കും ‘അച്ഛനെന്താ നാട്ടിലേക്ക് വരാത്തെ’ എന്ന്. അതിനു അവന്റെ മറുപടി ‘ഞാൻ അങ്ങോട്ട് വന്നിട്ട് എന്തിനാ? നിങ്ങൾക്ക് ആവശ്യത്തിന് പൈസ ഞാൻ അയക്കുന്നുണ്ടല്ലോ’ എന്നായിരിക്കും.
അഭിനക്ക് അവളുടെ അമ്മയാണ് എല്ലാം. സ്കൂളിലും വീട്ടിലും ആള് കുറച്ചു കണിഷക്കാരി ആണെങ്കിലും അഭിനയെന്നാൽ രഞ്ജിതക്ക് ജീവനാണ്. ടീച്ചർ ജോലി ഒരു നേരമ്പോക്കിന് മാത്രം ചെയ്യുന്ന രഞ്ജിത ജീവിക്കുന്നത് തന്നെ മകൾക്ക് വേണ്ടിയാണെന്ന് പറയാം. മോൾക്കും അതുപോലെ തന്നെ ഇഷ്ടമാണ് അമ്മയെ.
അതിനിടയിലേക്ക് കയറി വന്നവനാണ് നിയാസ്. അമ്മയോടോ അച്ഛനോടോ കൂടുതൽ ഇഷ്ടമെന്ന് അഭിനയോട് ചോദിച്ചാൽ അമ്മയോടും നിയാസിക്കയോടും എന്നവൾ മറുപടി പറയും.
നിയാസ് അഭിനയുടെ നെറ്റിയിലേക്ക് ചുണ്ട് മുട്ടിച്ചു മുത്തം വച്ചു.
“ഇക്കാ… പ്ലീസ്… ആരേലും വരും. നിക്ക് പേടിയാവാണുണ്ടേ”
“കുറച്ചു ദിവസം കൂടെ കഴിഞ്ഞോട്ടെ”
“എന്തിനാ?”
“നിന്നെ എന്റെ സ്വന്തമാക്കാൻ…”
അഭിനയുടെ മുഖം നിയാസിന്റെ വാക്കുകൾ കേട്ടതും ഒരായിരം ചന്ദ്രന്മാർ ഉദിച്ചത് പോലെ പ്രകാശപൂരിതമായി.
“എന്നെ കൊണ്ടൊവോ ഇക്കാന്റെ വീട്ടിലേക്ക്”