പട്ടു പാവാടയും ബ്ലൗസും ധരിച്ചു തിരുവോണനാളിൽ ഫാമിലി ഫോട്ടോയിൽ അവൾ വന്നപ്പോൾ 5 വർഷങ്ങൾക്കു ശേഷം പുതിയൊരു ഫോട്ടോ കൂടി ഞങ്ങളുടെ ആൽബത്തിലേക്ക് ചേക്കേറി..
————————————————————————
6 വർഷങ്ങൾക്കു ശേഷം പടവാരം കോളേജിലേക്കുള്ള വഴിയിലൂടെ നടക്കുകയാണ് ഞങ്ങൾ.. ഞങ്ങളെന്നു പറഞ്ഞാൽ ഞങ്ങൾ 4 പേർ.. അഭി ആൻഡ് നീലിമ, ഞാനും അങ്കിയും..
കഴുത്തിൽ കിടക്കുന്ന താലിമാലയുടെ വലിപ്പം പരസ്പരം നോക്കുകയാണ് നീലിമയും അങ്കിയും.. രണ്ടുപേരും ഇപ്പോഴും പഴയ ആ സ്വഭാവത്തിൽ തന്നെയാണ്. ഒരു മാറ്റവുമില്ല.. ഞങ്ങളാണെങ്കിൽ താടിയും മുടിയും വളർത്തി ചുള്ളൻ ചെക്കന്മാരായിട്ടുണ്ട്..
ഓരോ കളിയും ചിരിയും തമാശയും പറഞ്ഞു വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ വേളയിൽ ഞങ്ങൾ കോളേജിലേക്ക് കയറി. അവിടെ മൊത്തം v3ekshicha ശേഷം പഴയ ആ ക്ലാസ്സ് മുറിയിലേക്ക് ഞങ്ങൾ നടന്നു.. ക്ലാസ്സിൽ കയറിയപ്പോൾ തന്നെ എല്ലാവരുടെയും ചിരിയും കളികളും മാറി.. പഴയ ഓർമ്മകൾ അവർ തിരഞ്ഞു.. അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി സെൽഫി എടുത്തു.. അവരുടെ ബെഞ്ചുകളെ തലോടി.. അവരെഴുതിയ ബോർഡുകളിൽ ഓരോന്ന് എഴുതി..
അവസാനമാണ് അവരത് കണ്ടത്.. അഭി ആൻഡ് നീലിമ എന്ന് പണ്ട് അഭി എഴുതി വച്ചതു.. ഇന്നും മായാതെ ആ ഭിത്തിയിൽ കിടപ്പുണ്ട്. ഞാൻ ആ എഴുത്തിൽ വിരലുകൾ കൊണ്ടു തലോടിയപ്പോൾ അറിയാതെ ഞങ്ങൾ നാല് പേരുടെയും കണ്ണുകൾ നിറഞ്ഞു..
പിന്നെ ഞങ്ങൾ 4 പേരും കൂടി അഭി എഴുതിയ അവരുടെ പേര് കാണുന്ന രീതിയിൽ ഒരു സെൽഫി എടുത്തു. ഒന്നല്ല കുറെ നേരം.. ഫോട്ടോ എടുക്കും നേരം പലപ്പോഴും അഭിയും അങ്കിയും കാണാതെ എന്റെയും നീലിമയുടെയും കൈകൾ പിന്നിലൂടെ കോർത്തുപിടിച്ചിരുന്നു..