“”അല്ല സത്യം “”
“”അത്രേം വലിയ പ്രശ്നങ്ങളൊക്കെ അവിടെ നടന്നോ “” വിശ്വാസം വരാതെ അവൾ ചോദിച്ചു.
“”നിനക്ക് കേൾക്കാൻ സമയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം “”
“”നീ പറ “” കേൾക്കാനുള്ള ആവേശം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
ഞങ്ങൾ ഇഷ്ടം പറഞ്ഞത് മുതൽ അന്നുണ്ടായ പ്രശ്നം വരെ അരമണിക്കൂറോളം ഞാനവൾക്ക് ഫോൺ ചെയ്തു പറഞ്ഞു.. ചാറ്റിംഗിൽ ടൈപ്പ് ചെയ്യാനുള്ള മടി!!.
“”എന്നിട്ടിപ്പോഴും മിണ്ടീട്ടില്ലേ “” കഥ കേട്ടു കഴിഞ്ഞപ്പോൾ ദീർഘ നിശ്വാസത്തോടെ അവൾ ചോദിച്ചു.
“”പിന്നെ മിണ്ടാതെ, ദേ ഇപ്പോൾ മിണ്ടീട്ടു വന്നിട്ടേയുള്ളു “”
“”ഓഹ് സത്യം പറയടാ, “”
“”സത്യം, ഇപ്പോൾ സംസാരിച്ചേയുള്ളു. അവളിന്നെല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. “”
“””നീയവളുടെ നമ്പറൊന്നയച്ചേ.. അവളോട് ചോദിച്ചിട്ട് തന്നെ കാര്യം. എന്നാലും എന്തൊക്കെയാ ഈ 5 കൊല്ലം കൊണ്ടുണ്ടായേ “”
“”ആ എല്ലാം ശരിയാവും “”
“”ടാ, നീയും അവളും ഒരുപാട് വേദനിച്ചിട്ടുണ്ടാവും ലെ.. ആരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ.. എനിക്ക് എല്ലാം കേട്ടിട്ട് സങ്കടോം സന്തോഷോം എല്ലാം വരുന്നു. “”
“”പിന്നേയ് ഞാൻ 2 ദിവസം കഴിഞ്ഞാൽ പോകും. അതിനു മുൻപ് വീണ്ടും കാണാൻ ടൈമുണ്ടാവില്ല. So അടുത്ത വരവിനു നമ്മൾ നാല് പേരും ഒരുമിച്ച് കുറച്ചു ദിവസം ചിലവിടണം.. അഭിയെ ഞാൻ വിളിച്ചു പറഞ്ഞോളാം “”
“”അതെന്തായാലും വേണം ഞാൻ മനസ്സിൽ വിജാരിച്ച കാര്യമാണത്. അഭിയോടും നാളെ അതിനെ കുറിച് സംസാരിക്കണം “”