“”ആണോ, എന്നാലെന്നെയൊന്നു കെട്ടിപിടിക്ക് “” ഞാൻ പറഞ്ഞതും അവളെന്നെ കെട്ടിപിടിച്ചു.. ഞാനവളെയും..
“”മതിയോ “”
“”ഇല്ല, അന്ന് നമ്മൾ ബാക്കി നിർത്തിയ പരിപാടി തുടരണ്ടേ?””
“”വേണം, എനിക്കെല്ലാം വേണം.. നീ പറയുന്നത് മാത്രേ ഞാനിനി കേൾക്കൂ.. “” എന്റെ നെഞ്ചിൽ കിടന്നവൾ കുറുകി.. വല്ലാത്തൊരു സുഗന്ധമായിരുന്നു അവൾക്കപ്പോൾ. മുടികൾക്ക് പോലും എന്നെ കോരിതരിപ്പിക്കാനുള്ള കഴിവുണ്ടെന്നു തോന്നി.. അത്രമാത്രം സന്തോഷത്തിലും ആവേശത്തിലുമായിരുന്നു ഞങ്ങൾ. നഷ്ടപ്പെട്ടു പോയ ജീവൻ തിരിച്ചു കിട്ടിയതുപോലെ.
“”എങ്കിൽ ഈ തിരുവോണത്തിന് ഇവിടെ എന്റെ റൂമിൽ വച്ചു ഞാനെന്റെ പെണ്ണിനെ സ്വന്തമാക്കും.. എല്ലാ അർത്ഥത്തിലും “” അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് ഞാൻ പറഞ്ഞു.
“”Mm”” അവളൊന്നു മൂളിയതേയുള്ളു..
അപ്പോഴേക്കും താഴെ നിന്നും ഞങ്ങളെ എല്ലാവരും വിളിച്ചു.. പെട്ടെന്ന് തന്നെ ഞങ്ങൾ താഴേക്കു പോയി.. വളരെ ആവേശത്തിലായിരുന്നു ഞങ്ങൾ.
രാത്രി കിടക്കാൻ നേരമാണ് നീലിമക്ക് ഫോട്ടോ അയക്കുന്ന കാര്യം ഞാനോർത്ത്.. ഉടനെ ഫോൺ എടുത്തു അവളുടെ നമ്പർ സേവ് ചെയ്തു.. സമയം 11 മണിയായി.. അവൾ ഉറങ്ങിയിട്ടുണ്ടാവുമോ.. എന്തായാലും അയച്ചിട്ടേക്കാം. മൊത്തത്തിൽ ഇന്നൊരു നല്ല ദിവസമാണെന്ന് തോന്നുന്നു. അവളുടെ വാട്സ്ആപ്പ് തുറന്ന് നോക്കിയ ഞാൻ ആദ്യം നോക്കിയത് അവളുടെ DP ആണ്. AN എന്നെഴുതിയ ഒരു എംബ്ലം മാത്രം.
ഒരു HI ഇട്ടതിനു ശേഷം ഞാനാ ഫോട്ടോ അയച്ചുകൊടുത്തു. അപ്പോഴാണ് ഞാനും ആ ഫോട്ടോ ശ്രദ്ധിച്ചത്.. നീലിമയും അങ്കിയും സൗന്ദര്യത്തിന് വേണ്ടി മത്സരിക്കുന്നത് പോലെ.. ഞാനത് കുറെ നേരം നോക്കി നിന്നു.. അപ്പോഴാണ് നീലിമയുടെ റിപ്ലൈ വന്നത്..