“”എന്തിനാടീ പോന്നേ നീ അങ്ങനെ ചെയ്തേ.. “”
ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു..
“”നിനക്ക് അറിയില്ല എന്റെ വേദന, അച്ഛന് സുഖമില്ലാതായപ്പോൾ മാത്രമാണ് ആ ശ്രമങ്ങൾ ഞാൻ ഉപേക്ഷിച്ചത്.. പിന്നീട് അച്ഛന് ഒന്നും ചെയ്യാൻ കഴിയാഞ്ഞിട്ടാണ് ഞാൻ ജോലിക്ക് പോയത്..””
“”നീയെന്തിനാ അങ്ങനെയൊക്കെ ജോലിക്ക് പോകുന്നെ.. ഒരു വാക്ക്… ആ ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇനിയാ ജോലിക്ക് പോകണ്ടാ “”
“”അല്ലെങ്കിലും ഇനിയാ ജോലിക്ക് പോകാൻ പറ്റില്ല. 10 ദിവസം അടുപ്പിച്ചു ലീവ് ചോദിച്ചപ്പോൾ തന്നെ എന്നോട് അവർ പോകാൻ പറഞ്ഞു.. പക്ഷെ എനിക്കതിനേക്കാളും വലുത് നീയാ. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ആ ജോലി ഉപേക്ഷിച്ചു ഞാൻ ഇങ്ങോട്ട് വന്നേ. ഒരു പക്ഷെ നീയെന്നെ മൈൻഡ് ചെയ്യാതെ പോയെങ്കിൽ പിന്നെയൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു.”” ഒരു നെടുവീർപ്പോടെ അവളതു പറഞ്ഞു..
“”ടീ ഇങ്ങോട്ട് നോക്കിയേ, നിന്നോടുള്ള ദേഷ്യത്തേക്കാളും കൂടുതൽ നിന്നോടെനിക്ക് ഇഷ്ടമുണ്ട്. നീ അടുത്തേക്ക് വരുമ്പോ എനിക്ക് പേടിയായിരുന്നു.. ഞാൻ നിന്നെ കെട്ടിപിടിക്കുമോന്നു. അത്രയ്ക്ക് ഇഷ്ട്ടാടീ പെണ്ണെ എനിക്ക് നിന്നെ “” അവളുടെ താടിയിൽ പിടിച്ചു ഞാനതു പറഞ്ഞപ്പോൾ എന്റെ ചുണ്ടിലൊരു മുത്തം തന്നു അവൾ വീണ്ടും ഓർത്തു ഓർത്തു പൊട്ടിക്കരഞ്ഞു..
“”നമുക്ക് എല്ലാരോടും പറയണ്ടേ, വാ നിന്റെ നിരപരാധിതം എല്ലാവരും അറിയട്ടെ .. വാ “” അവളെന്റെ കൈകൾ പിടിച്ചു നടന്നു.. ഒരു അധികാരം കയ്യിൽ കിട്ടിയ പോലെയായിരുന്നു അവൾ.