“”എല്ലാവരും?”” മൗനം മാറ്റാനായി അവളെ നോക്കാതെ ഞാൻ ചോദിച്ചു.
“”അവരെല്ലാവരും ഓരോ തിരക്കിലാണ്.. ദേവകിയമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നിന്റെ കൂടെ മുകളിലുണ്ടാവുമെന്ന് “” വളരെ സാവധാനം അവൾ മറുപടി നൽകി.
“”ഇനി പറ, എന്താണ് നിനക്ക് പറയാനുള്ളത്. പെട്ടെന്ന് വേണം.. “” ഞാനറിയാതെ തന്നെ എന്റെ ഉള്ളിൽ ഒരു ഗൗരവം ഉള്ളതുപോലെ..
“”പറയാം.. നീയെനിക്കു വാക്ക് തന്നിട്ടുള്ളതല്ലേ.. ഇന്ന് എനിക്ക് സംസാരിക്കാൻ സമയം തരുമെന്നുള്ളത്.. പറയാനുള്ളത് മുഴുവൻ കേൾക്കണം “” എന്നെ നോക്കിയാണ് അവളതു പറഞ്ഞെങ്കിലും ഞാനപ്പോഴും അവളെ ശ്രദ്ധിച്ചില്ല..
“”ശരി, പറ “” കൈകൾ കെട്ടി ഞാൻ പുറത്തേക്കു നോക്കി നിന്നു.
“”ആദ്യം നീയെന്നെയൊന്നു നോക്ക് പ്ലീസ് “”
“” നീ കാര്യം പറഞ്ഞാൽ മതി ഞാൻ കേട്ടോളാം “” അവളോടുള്ള ദേഷ്യത്തെക്കാൾ കൂടുതൽ അവളോടുള്ള ഇഷ്ടമാണ് ഞാൻ നോക്കാതിരിക്കാനുള്ള കാരണം. നോക്കിയാൽ ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്കാവില്ല.
“” ശരി, ഞാൻ അന്നങ്ങനെ പറഞ്ഞത് കൊണ്ടാണ് നീയെന്നെ വെറുക്കുന്നത് എന്നെനിക്കറിയാം.. ഞാനും ഒരു മനുഷ്യനാണ്. ഞാനാരുടെ കൂടെ നിൽക്കണം.. ഒന്നില്ലെങ്കിലും ഒരു പെണ്ണല്ലേ ഞാൻ.. എല്ലാവർക്കും തട്ടി കളിക്കാനുള്ള ഒരു പാവയല്ല ഞാൻ “” എണീറ്റ് നിന്നു ഇടറിയ ശബ്ദത്തോടെ അവളതു പറഞ്ഞു.
“”പിന്നെ ഞാനാണോ നിങ്ങൾക്കെല്ലാവർക്കും കളിക്കാനുള്ള പാവ.. എന്റെ ജീവിതമാണ് എല്ലാവരും കൂടി തകർത്തത്.. എന്റെ അമ്മയുടെയും അച്ഛന്റെയും മുഖത്തു വരെ ഞാൻ ഇതുവരെ നോക്കിയിട്ടില്ല.. പേടിയാണ്.. അവർക്കെന്നെ. എത്ര പ്രാവിശ്യം ഞാൻ അവരോടു കാലു പിടിച്ചൂന്നറിയോ.. ആര് കേൾക്കാൻ.. “” ദേഷ്യത്തിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ അൽപ്പം കണ്ണീർ എന്നിൽ നിന്നും ചിതറി പോയി..