അവസാനം തറവാട്ടിലെ പഴയ കാറിൽ അനികയും അവരുടെ ഫാമിലിയും വന്നു കയറി. ശരീരമൊക്കെ ക്ഷീണിച്ചു ഒരു രോഗിയെ പോലെ വലിയമ്മാവൻ ഇറങ്ങി. അദ്ദേഹത്തെ താങ്ങി കൊണ്ടു അമ്മായിയും ഇറങ്ങി. പുറകെ സൗന്ദര്യം ഒട്ടും മാറാതെ കറുത്ത ചുരിദാറും ഇട്ടു കൊണ്ടു അങ്കി ഇറങ്ങി.. വലിയ പെണ്ണായിരിക്കുന്നതുപോലെ എനിക്ക് തോന്നി. ശരീരം അന്നും ഇന്നും ഒരുപോലെ. പക്ഷെ ഒരു ദുഖഭാവം ഇപ്പോഴും മുഖത്തുണ്ട്.. അവളെ കാണാതിരിക്കാൻ ഞാൻ എന്റെ റൂമിലേക്ക് പോയി.. താഴെ അവരോടു സംസാരിക്കുന്ന ബഹലങ്ങളൊക്കെ കേൾക്കാം..
കോണിപടികളിൽ ചവിട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ എണീറ്റിരുന്നു.. ആരാന്നു നോക്കാൻ വേണ്ടി വാതിൽക്കലേക്കു വന്നു നോക്കിയ എന്റെ മുമ്പിലേക്ക് അങ്കി വന്നു നിന്നു!!!!. അപ്രതീക്ഷിതമായുള്ള കണ്ടുമുട്ടൽ രണ്ടുപേരിലും ഒരു ഞെട്ടലുണ്ടാക്കി. ഒരു നിമിഷം അവിടെയാകെ നിശബ്ദത പരന്നു. പെട്ടെന്ന് ഞാൻ തിരിഞ്ഞു നടന്നു..
“”സഞ്ജു പ്ലീസ്, “” ഇടറിയ ശബ്ദത്തോടെ അവളെന്നെ വിളിച്ചു. ഞാൻ മൈൻഡ് ചെയ്തില്ല.
“”ഒന്നു നോക്കെടാ.”” അവൾ വീണ്ടും വിളിച്ചപ്പോൾ അങ്ങോട്ട് നോക്കാതിരിക്കാൻ ഞാൻ ഞാൻ പരമാവധി ശ്രമിച്ചു. ചിലപ്പോൾ എന്റെ കണ്ണുനീരുകൾ അവൾ കണ്ടേക്കാം.
“”പ്ലീസ്, എന്നോട് സംസാരിക്കാൻ വരരുത്. ദയവായി പോകൂ “” ഒരപരിചിതയോടു സംസാരിക്കുന്നതുപോലെ വാക്കുകൾ ഇടറാതെ ഞാൻ പറഞ്ഞു.
“”സഞ്ജു എന്നെയൊന്നു നോക്കിയാൽ മതി വേറൊന്നും വേണ്ട.. ആ കാലുകളിൽ വീണെനിക്ക് മാപ്പ് പറയണം “” കരഞ്ഞു കൊണ്ടാണ് അവളതു പറഞ്ഞത്.. ഞാൻ മറുപടിയൊന്നും നൽകിയില്ല. മരവിച്ച മനസ്സുപോലെ മുകളിലേക്ക് നോക്കി നിന്നു.