പരിപാടികൾ കഴിഞ്ഞ് പോരുന്ന വഴിക്ക് നീലിമയെയും അഭിയേയും വീട്ടിലേക്ക് മറക്കാതെ വരാൻ പറയാൻ ഞങ്ങൾ മറന്നില്ല. വീട്ടിലെത്തിയ ഞങ്ങൾ അച്ഛമ്മയോടും അമ്മയോടും അമ്മായിമാരോടും അവർ വരുന്ന കാര്യം പറഞ്ഞു.. എന്തായാലും തറവാട്ടിൽ നാളെ ഓണ പരിപാടിയാണ്.. അപ്പോൾ ആളുകൾ കൂടുതൽ വരുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്..
വൈകുന്നേരം ഞാനും അങ്കിയും മുകളിരുന്നു നാളെ അവർ വരുന്നതും മറ്റും ചർച്ച ചെയ്യുകയാണ്. മുകളിൽ നിന്നും നോക്കുമ്പോൾ തറവാട്ടു മുറ്റത്തെ നാളെ ഓണപരിപാടികൾക്കുള്ള ബഹളങ്ങൾ ശരിക്കും കാണുകയും കേൾക്കുകയും ചെയ്യാം.
“”ഞാൻ ചൂടായതിനു നിനക്ക് സങ്കടമുണ്ടോ?”” ഞാൻ അവളോട് ചോദിച്ചു..
“”സാരമില്ല നീയല്ലേ, വെറുതെയൊന്നുമല്ലല്ലോ.. എന്നാലും നീ ചൂടാവുമ്പോൾ ചെറിയൊരു സങ്കടമുണ്ടാവും “”
“”നീ അങ്ങനെയൊക്കെ നടക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കില്ലേ. അതല്ലേ ഞാൻ ചൂടായതു.. Sorry”” അവളുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു.
“”സാരമില്ലെടാ നീ ടെൻഷൻ ആവണ്ട “” അവളെന്നെ സമാധാനിപ്പിച്ചു..
“”എന്താണെന്നെനിക്കറിയില്ല നിന്നെ ആരെങ്കിലും നോക്കുന്നതോ നിന്നോടാരെങ്കിലും സംസാരിക്കുന്നതു കണ്ടാലോ എനിക്ക് സഹിക്കില്ല “” ഞാൻ പറയുന്നത് കേട്ട് അവളെന്റെ കണ്ണുകളിലേക്ക് നോക്കി.
“”പിന്നെ നിന്നോടാരെങ്കിലും സംസാരിക്കുമ്പോൾ എനിക്ക് പ്രശ്നമില്ലെന്നാണോ നീ വിജാരിച്ചേ.. അന്ന് നീ ആ രേണുകയോട് എന്തോരം സംസാരിച്ചു.. എനിക്ക് ദേഷ്യം വന്നിട്ടാ അന്ന് ഞാൻ ക്ലാസ്സിന് പുറത്തുപോയെ “” അൽപ്പം ദേഷ്യത്തോടെയും സങ്കടത്തോടെയുമാണവൾ അത് പറഞ്ഞത്.