“” അവളിനി പങ്കെടുക്കില്ല. അല്ലെടീ? “” അഭി അവന്റെ അധികാരം കാണിച്ചു തുടങ്ങിയിരിക്കുന്നു.. നീലിമ അവനെ അനുസരിക്കുന്നത് പോലുള്ള ഭാവം ഇടുന്നു. അത് കണ്ട് ചിരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല..
“”ഈ ഓണത്തിന് നിങ്ങൾ രണ്ടുപേരും വീട്ടിലേക്കു വാ. ഇതുവരെ വന്നിട്ടില്ലല്ലോ “” അനിക അത് പറഞ്ഞപ്പോൾ രണ്ടുപേരും അത് സമ്മതിച്ചു..
“”അയ്യോ ഓണത്തിന് എന്റെ birthday ആണ്.. “” നീലിമ പറഞ്ഞു.
“”ആഹാ അങ്ങനെ നിനക്കും 18 ആയി അല്ലെ.. പ്രായപൂർത്തിയായെന്നു കരുതി വേണ്ടാത്തതെന്തെങ്കിലും കാണിച്ചാലുണ്ടല്ലോ കൊന്നു കളയും ഞാൻ “” അനിക വീണ്ടും ശകാരിച്ചു..
ക്ലാസ്സിലേക്ക് മറ്റുള്ളവർ എത്തി തുടങ്ങിയതോടെ ഞങ്ങൾ സീറ്റിലേക്ക് മാറിയിരുന്നു.. നീലിമയുടെയും അഭിയുടെയും മുഖത്തു സന്തോഷം കാണാമായിരുന്നു..
ഉച്ച സമയത്തു അഭി അവന്റെയും നീലിമയുടെയും പേരുകൾ ക്ലാസ്സ് റൂമിലെ പല ഭാഗങ്ങളിൽ എഴുതി വെക്കാൻ മറന്നില്ല. ക്ലാസ്സ് കഴിഞ്ഞു പോകുമ്പോഴും അവർ കുറച്ചു നേരം മാറിനിന്നു സംസാരിക്കും. ഞാനും അങ്കിയും അതും നോക്കി ഇരിക്കും.. അവരോരുമിച്ചതിൽ അവരെക്കാളും കൂടുതൽ സന്തോഷം ഞങ്ങൾക്കായിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ രണ്ടുപേരുടെയും പ്രണയ കേളികളായിരുന്നു.. ചില ദിവസങ്ങളിൽ ഉറക്കമൊഴിച്ച ക്ഷീണം വരെ ക്ലാസ്സിലിരിക്കുമ്പോൾ കാണാമായിരുന്നു.
സ്കൂളിലെ ഓണ പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ്.. എല്ലാവരും സാരിയും ബ്ലൗസും മുണ്ടും ഷർട്ടുമായി തിളങ്ങി.കലം തല്ലി പൊട്ടിക്കലും കസേരകളിയും ഒക്കെയായി പരിപാടി കൊഴുത്തു. വടം വലിയിൽ വീണ ചില സുന്ദര മുഹൂർത്തങ്ങൾ ക്യാമെറയിൽ പകർത്താൻ സഹപാടികൾ മറന്നില്ല.. ഒരു ടീമിന്റെ നേതൃത്വം അങ്കി ഏറ്റെടുത്തപ്പോൾ മറു ടീമിന്റെ നേതൃത്വം ഞാനും ഏറ്റെടുത്തു. വാശിയെറിയ മത്സരങ്ങളിൽ ഞങ്ങൾ പരസ്പരം കൊമ്പ് കോർത്തു..