” ആകെ നനഞ്ഞടാ… ”
ഞാൻ ചേച്ചിനെ മൊത്തത്തിൽ ഒന്ന് നിരീക്ഷണം ചെയ്ത് പറഞ്ഞു
” യേയ് അതിനു മാത്രം ഒന്നും നഞ്ഞില്ലല്ലോ ”
” നിന്റെ കണ്ണ് ഞാൻ.. എന്റെ തല നനഞ്ഞ കാര്യാ പറഞ്ഞെ അല്ലാതെ എന്റെ ശരീരമല്ല ”
” 😖😐 ആ… തല തന്നെയാ നനഞ്ഞ കാര്യാ ഞാനും പറഞ്ഞെ ”
” അപ്പൊ എന്റെ തലേന്ന് വെള്ളം ഇറ്റുന്നതൊന്നും നീ കാണുന്നില്ലേ ”
” കറുത്ത മുടിയായൊണ്ട് മനസിലായില്ല 😌 ”
” എന്നാ വന്നു തൊട്ടൊക്ക് നനഞ്ഞിട്ടുണ്ടോന്ന് ”
💭 ചേച്ചി എന്തായാലും പറഞ്ഞതല്ലേ ഒന്ന് തൊട്ടേക്കാം 💭
ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി. ആ മുടിയിൽ പിടിച്ച് വലിച്ചു. എന്റെ ഉള്ളം കൈ ആകെ നനഞ്ഞു
” എന്താടാ ചെയ്യണേ ”
” അത് ശരി! ചേച്ചി പറഞ്ഞിട്ടല്ലേ ഞാൻ തൊട്ടത് ”
” എടാ.. ഞാൻ വെറുതെ പറഞ്ഞതാണോ കാര്യമായിട്ട് പറഞ്ഞതാണോ എന്ന് ചിന്തിക്കാനുള്ള ബുദ്ധിനിനക്കില്ലേ ”
” ഓ… എനിക്ക് ചേച്ചീടാത്രേം ബുദ്ധി ഒന്നും ഇല്ല ”
പിന്നെ ചേച്ചീടെ മുടി നനഞ്ഞിട്ടുണ്ട് ”
” അതല്ലേ ഞാൻ പറഞ്ഞെ ”
” ചേച്ചി ഈ കോലത്തിൽ നിക്കാൻ പോകണോ ”
” ഈ കോലത്തിന് എന്താ കുഴപ്പം ഞാൻ അതിനു മാത്രം നഞ്ഞിട്ടൊന്നും ഇല്ലല്ലോ! ”
” അപ്പൊ ചേച്ചിക്ക് അങ്ങനൊക്കെ ചിന്തിക്കാല്ലേ ”
” നീ എന്റെ വേഷത്തെ പറ്റി അല്ലെ പറഞ്ഞെ ”
” തേങ്ങ… ഞാൻ തല തോർത്താതെ നിക്കുന്ന കാര്യാ പറഞ്ഞെ ”
” എന്നാ അത് മനസിലാകുന്ന വിധത്തിൽ പറയണ്ടേ ”
ചേച്ചി പറയുന്നതിന്റെ ഇടക്ക് മേപ്പോട്ട് വലിക്കുന്നത് ഞാൻ കാണാൻ ഇടയായി. ( മൂക്കൊലിപ്പ് / ജലദോഷം )