” അമലേ… പോയി കുളിക്കടാ…….. ”
💭 ഇനി കുളിച്ചിലേൽ അമ്മ അടിക്കും എന്നാ അവസ്ഥയാകും. വെറുതെ എന്തിനാ അമ്മേനെ തല്ലീന്ന പേര് കേക്കണേ 😌🙂 💭
ഞാൻ കുളിക്കാൻ പോയി. കുളിച് തോർത്തും ധരിച്ചു. പുറത്തേക്ക് ഇറങ്ങിയതും അമ്മ എന്റെ തലയിൽ തേക്കൻ ഒരു പൊടി കൊണ്ട് വന്നു. അത് തലയിലെ നെറുകയിൽ തേച് ഒരതി.
” നീ ഇന്ന് പോണില്ലേ ”
” മ്മ്… എന്താ പോണ്ടേ ”
” പൊയ്ക്കോ! ഞാ വെറുതെ ചോയിച്ചതാ. ഇന്നലെ പോകാൻ നേരത്ത് എന്റെ നേരെ വന്നതല്ലേ ”
” 😒… അപർണ ഇന്നും ഇല്ലല്ലോ ”
” ഇല്ല. അവൾക്ക് പനി കുറവൊന്നും ഇല്ല ”
” അപ്പൊ നാളെയും ഉണ്ടാവില്ലന്ന് സാരം ”
” നാളെ എന്തായാലും ഉണ്ടാവില്ല. മറ്റന്നാൾ പനി മാറാണെങ്കെ വരുവായിരിക്കും ”
” ഓ…. ”
” നീ മാറ്റീട്ട് വാ… ഞാൻ ചായ കൊണ്ടരാം… ”
ഞാൻ ഡ്രെസ്സ് മാറി ചായകുടിച് കുറച്ചേരം വെറുതെ ഇരുന്ന് ആറു മണിയായപ്പോ വണ്ടി എടുത്ത് പോയി. ഞാൻ പോണ പൊക്കിൽ അപർണയുടെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കി. ആരെയും കാണാത്തോണ്ട് ഞാൻ നേരെ പോയി. മെല്ലെ ചാലിച്ച് ചാലിച്ച് ട്യൂഷൻ ന്റെ അടുത്തെത്തി. ചെറുതായി മഴ ചാറി തുങ്ങിയിരുന്നു. മഴ ആർത്തു പേയും മുന്നേ ഞാൻ അവിടേക്ക് കയറി. ചേച്ചി അവിടെ ഇല്ലായിരുന്നു. ഞാൻ ബെഞ്ചിൽ പോയി ഇരുന്നു.
💭 ഇന്നും ചേച്ചീനെ തന്നെ നോക്കാനെങ്കെ പണിയാകും. 💭
ഇന്നലെ തന്നെ ചേച്ചി എന്നേ നിരീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഞാൻ ആ വാക്ക് പറയണ്ടായിരുന്നു. ഞാൻ അത് ആലോചിച്ചിരിക്കെ പെട്ടന്ന് ശക്തിയായി മഴ പെയ്തു. പെയ്തു മൂന്നു നാലു സെക്കൻഡ് കഴിഞ്ഞതും പെട്ടന്ന് ചേച്ചി ഓടി കയറി. അത്യാവശ്യം ഡ്രെസ്സും മേലൊക്കെ നനഞ്ഞു ചേച്ചി എന്റെ മുന്നിൽ.