” അതിന് ഇന്ന് ആ പിരീഡ് ഇല്ല ”
” ഹൂ.. ”
ഞാൻ മിസ്സിന്റെ സൈൻ കിട്ടിയതും അവന് ബുക്ക് കൊടുത്തു.
Skip….Skip…..Skip…….Skip………Skip…………..Skip……………….
𝚃𝚒𝚖𝚎 4 :43 𝚙𝚖
ഉച്ചക്കാലത്തെ ബ്രേക്കും കഴിഞ്ഞ് വൈകുന്നേരത്തെ ദേശിയ ഗാനവും കഴിഞ്ഞുള്ള അവസാനത്തെ പിരീഡിന്റെ അവസാന ഘട്ടം എത്തി. അങ്ങനെ ഇന്നത്തെ ദിവസം കഴിയാൻ പോകുന്നു. ബെല്ലടി കേട്ടതും ചന്ത പോലെയായി ക്ലാസ് റൂം. അങ്ങനെ സ്കൂൾ കഴിഞ്ഞ് സ്കൂൾ ഗേറ്റ് കടന്നതും മഴ പെയ്തു.
” എടാ മഴ പെയ്തല്ലോ ”
” നീ പേടിക്കല്ലേ ഞാൻ സെറ്റാക്കാം ”
” എനിക്കെന്ത് പേടി. അല്ല നീ എന്ത് സെറ്റാക്കാം ന്ന് ”
അവന് ബാഗിൽ നിന്ന് കുടയെടുത്തു.
” അപ്പൊ നീ കുടയൊക്കെ കൊണ്ടരും അല്ലെ ”
” ഞാൻ എടുത്തതല്ല. ഞാൻ കാണാതെ അമ്മ കുത്തി കയറ്റിയതാ. ക്ലാസിന്ന് ബേഗ് തുറന്നപ്പോ കണ്ടതാ ”
” അത് കൊണ്ട് ഇപ്പൊ ഉപകാരയില്ലേ ”
” 😏 ”
കുറച്ചു ദൂരം കുടയിൽ പോയി. മഴ തോർന്നപ്പോൾ ഞാൻ വീട്ടിലേക്ക് വേഗം നടന്നു.ചെറുതായ് ഒന്ന് നനഞ്ഞിരുന്നു വീട്ടിൽ ചെന്നതും അമ്മ എന്റെ നേർക്ക്
” ടാ നിനക്ക് കോട കൊണ്ടോയി കൂടായിരുന്നോ ”
” അതിന് ഞാൻ നനഞ്ഞിട്ടില്ലല്ലോ ”
” യെ.. ഹേ നെഞ്ഞിട്ടില്ല.നീ ഓണഞ്ഞിയ വന്നേ ”
” ഹും… 😒”
” പോയി നനഞ്ഞ പടി നിക്കാതെ ആ തുണി ഒക്കെ അഴിച്ചിട്ട് പോയി കുളിക്ക് ”
” ആ കുളിച്ചോളാം ”
” എടാ അത് അഴിച്ചിട്ട് കുളിക്കട നീരറങ്ങും പോയി കുളിക്കട ചെക്കാ.. ”
” ആ… ന്നി ഒന്ന് ചായകുടിച്ചിട്ട് “