സ്കൂളിൽ എത്തി. പതിവ് പോലെ ബെല്ലടിച്ചു. ഞങ്ങൾ ക്‌ളാസിലേക്ക് നടന്നതും സാർ ക്ലാസ്സിൽ ഉണ്ടായിരുന്നു. പ്രസേന്റ് എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പേര് എ യിൽ തുങ്ങുന്നത് കൊണ്ട് ആദ്യം തന്നെ വിളിക്കും. എന്റെ കഴിഞ്ഞേ ഇവന്റെ പേര് വരുള്ളൂ. എന്റെ പേര് സാർ വിളിച്ചതും ഞാൻ പ്രസേന്റ് പറഞ്ഞു. സാർ ഞങ്ങളെ നോക്കി.
” എന്താടാ നേരത്തെ വന്നത് ”
” അത്… വരുന്ന വഴിക്ക് ഒരാളെ വണ്ടി ഒന്ന് ചെറുതെ തട്ടി. അപ്പൊ അവരെ ഇണീപ്പിച്ചു ഇരുത്തി വെള്ളം കൊടുക്കാൻ നിന്നു അതാ… ”
അശ്വിൻ : ” 🤯😐🤐” 💭 ഈ മൈരൻ എന്തൊക്കെ പറഞ്ഞെ പിടിച്ചാൽ കഴിഞ്ഞു 💭
” ആണോടാ… ”
അശ്വിൻ : ഏ… ആ.. സാർ സത്യം എന്റെ കുപ്പിയിലെ വെള്ളാ കൊടുത്തേ
” സാർ ഒരു നമ്മ ചെയ്തതാ. സാറിനു വിശ്വാസം ആയില്ലെങ്കിൽ ങ്ങൾ ഇവിടെ നിന്നോളം 😌😔 ”
” വേണ്ട വേണ്ട കേറിക്കോ! നാളെ മുതൽ നേരത്തെ വന്നോണം ”
” അപ്പോ ഇങ്ങനെത്തെ സംഭവങ്ങൾ അപ്രതീക്ഷിതമായി ഉണ്ടായല്ലോ. ഞാൻ തിരിഞ്ഞു നോക്കാതെ വരാൻ എന്റെ മനസ് സമ്മതിക്കില്ല ”
” നിന്ന് നിന്റെ നമ്മ പറയാതെ കേറിയിരിക്കട. അല്ലെങ്കിൽ അവിടെ നിന്നോ ”
ഞാനും അവനും അകത്തെക്ക് കയറി. ക്‌ളാസിലേക്ക് കയറും നേരം ക്‌ളാസിലെ പെൺപിള്ളേരെ ഒന്ന് മൊത്തം നിരീക്ഷിച്ചു.
💭 ശ്ശേ.. ഒറ്റെണ്ണത്തിനെയും കാണാൻ കൊള്ളില്ല. ഓരോ പഠിപ്പി ചോണ്ണികൾ. ആ സയൻസ് ബാച്ചിൽ ചേർന്നാൽ മതിയായിരുന്നു. എന്ത് ലുക്കുള്ള പെമ്പിള്ളേരാ അവിടെ..ഹോ… 💭
ഞാനും സയൻസിൽ ചേർന്നാൽ മതിയായിരുന്നു . ചേർന്നാൽ പൊട്ടും അതുകൊണ്ട് ആണ് ചേരാഞ്ഞേ . പിന്നെ റെസ്റ്റില്ലാതെ സ്കൂൾ ട്യൂഷൻ ട്യൂഷൻ സ്കൂൾ എന്ന് പറഞ്ഞ് നടക്കേണ്ടി വരും. ഇതാണെങ്കെ ആവശ്യം ഉണ്ടെങ്കിൽ പോവാം വരാം. ലാസ്റ്റ് എന്തെങ്കിലും ചെയ്ത് പാസായാൽ മതി. എല്ലാം ദിവസവും ബെഞ്ച് റോട്ടെഷൻ ചെയുന്നത് കാരണം ഞാനും അവനും ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ ആ.. ഇരിക്കേണ്ടത്. ഞാൻ അവിടെ ഇരുന്നതും അവൻ വന്നു ഉന്തി അവൻ അറ്റത്ത് ഇരുന്നു. അവൻ സ്വകാര്യത്തിൽ എന്നോട് ചോദിച്ചു.