” എടാ അമലേ നീ എന്താ അതിൽ തന്നെ നോക്കിയിരിക്കുന്നെ ”
” പിന്നെ ”
” ഞാനല്ലേ പഠിപ്പിക്കുന്നെ ‘”
” അതിന് ഞാൻ ചേച്ചിയെ നോക്കുന്നതോ നോക്കിയിരിക്കുന്നതോ ചേച്ചിക്ക് ഇഷ്ടല്ലല്ലോ ”
” ഞാൻ എപ്പളാ അങ്ങനെ പറഞ്ഞെ ”
” ഇന്നലെ പറഞ്ഞില്ലേ ”
” പോടാ ഞാൻ പറഞ്ഞിട്ടില്ല ”
” പറഞ്ഞു. ” ചേച്ചി പഠിപ്പിക്കുമ്പോ ഞാൻ പഠിക്കാതെ ചേച്ചീടെ സൗന്ദര്യോം നോക്കിയിരിക്കല്ലേന്ന് ”
” ങ്ങെ… അതും ഇതും ആയി എന്താ ബന്ധം 🤔 ”
💭 അപ്പൊ ഒരു ബന്ധോം ഇല്ലേ 🫤 💭
” എടാ അത് ഞാൻ നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ. ഞാൻ പഠിപ്പിക്കുമ്പോ എന്നേ അല്ലാതെ പിന്നെ വഴീക്കൂടെ പോണോരെ നോക്കാ.. ”
” അപ്പോ ഞാൻ നോക്കുന്നതിന് കൊഴപ്പല്യാ ”
” എനിക്കെന്ത് കൊഴപ്പം. എന്റെ ജോലി നിന്നെ പഠിപ്പിക്കാന്നുള്ളതാ. ഞാൻ നിന്നെ പഠിപ്പിക്കുന്നുണ്ട്. നീ തിരിച്ച് പഠിക്കേ പഠിക്കാതിരിക്കെ എന്നേ നോക്കിയിരിക്കുന്നതോന്നും എന്റെ വിഷമല്ല ”
💭 💡 ചേച്ചിയെ ഇമോഷണലീ സെറ്റ് ആക്കാൻ പറ്റൊന്ന് ഒന്നു നോക്കാം 🙃 💭
” അതെന്താ ചേച്ചീ അവസാനം അങ്ങനെ പറഞ്ഞെ. ഞാൻ പഠിക്കേ പഠിക്കാതിരിക്കെ എന്നൊക്കെ 🫤 ”
” എടാ.. അത് ഞാൻ നിന്നെ പറഞ്ഞതല്ല. ഞാൻ പൊതുവെ ട്യൂഷൻ ടീച്ചർ മ്മാരുടെ കാര്യമാ പറഞ്ഞെ ”
” ഞാൻ പിടിക്കുന്നൊക്കെ ഉണ്ട് 😔”
” ച്ചേ… ഞാൻ നിന്റെ കാര്യല്ല പറഞ്ഞെ ”
” ഞാൻ ഇപ്പൊ പഠിക്കുന്നില്ലല്ലോ. പഠിക്കാതെ ചേച്ചിയോട് സംസാരിച്ചിണ്ടല്ലേ അങ്ങനെ പറഞ്ഞെ 🥺 ”
” അശ്ശേ… ആണുങ്ങൾ കരയേ… അതും പ്ലസ് ടൂ ന് പഠിക്കുന്ന ചെക്കൻ “