ദേവിക നിരഞ്ജന്റെ കൈ തട്ടി മാറ്റി
അവൾ നിരഞ്ജന്റെ നേരെ തിരിഞ്ഞു…
സത്യം പറ നിരഞ്ജൻ നീ എന്നോട് വല്ലതും മറച്ചു വച്ചിട്ടുണ്ടോ… തിരുത്താനാവാത്ത എന്തെകിലും വലിയ ഒരു തെറ്റ് നീ ചെയ്തിട്ടുണ്ടോ എപ്പോളെങ്കിലും..
പെട്ടന്നുള്ള ആ ചോദ്യം നിരഞ്ജനെ ഒന്ന് പരുങ്ങലിൽ ആക്കി..
നീ എന്താ പെട്ടന്നിങ്ങനെയൊക്കെ ചോദിക്കുന്നെ നിനക്ക് വട്ടായോ. ദേ മോളുടെ ബര്ത്ഡേ ആണിന്നു നീ കളിക്കാതെ വായോ… നിരഞ്ജൻ വിക്കി വിക്കി പറഞ്ഞു താഴേക്ക് കൊണ്ടു പോകാനായി ദേവികയുടെ കൈ പിടിച്ചു….
അവൾ ആ കൈ വിടീച്ചു നിരഞ്ജന്റെ മുഖത്തു ആഞ്ഞോരടി കൊടുത്തു..
നിരഞ്ജൻ കവിളിൽ തിരുമി കൊണ്ടു ദേവികയെ ഒരു ഞെട്ടലോടെ നോക്കി
ഇപ്പോളെങ്കിലും സത്യം പറ നിരഞ്ജൻ ഇനി എല്ലാം ഏറ്റു പറയാൻ നിനക്കോ എനിക്കോ നമ്മുടെ മക്കൾക്കോ പറ്റിയെന്നു വരില്ല. ദേവികയുടെ കണ്ണ് നിറഞ്ഞു തുളുമ്പി….
ദേവിക ആദ്യമായാണ് നിരഞ്ജന്റെ മുന്നിൽ നിന്നു ഇങ്ങനെ കരയുന്നത്… അവൾക്ക് എന്തെല്ലാമോ മനസിലായിട്ടുണ്ട് എന്ന് നിരഞ്ജനും മനസിലായി… നിരഞ്ജൻ ദേവികയുടെ അടുത്ത് നിന്നു കരയാൻ തുടങ്ങി… വന്ന ഗസ്റ്റുകൾ എല്ലാം അവരുടെ നേരെ തിരിഞ്ഞു.. എന്താ സംഭവിക്കുന്നതെന്നു അറിയാതെ വന്നവരും മക്കളും എല്ലാം ദേവികയേയും നിരഞ്ജനെയും ശ്രദ്ധിക്കാൻ തുടങ്ങി….ദേവിക നിരഞ്ജനെ കൈ പിടിച്ചു വലിച്ചു ഭദ്രന്റെ കാൽക്കൽ കൊണ്ട് നിർത്തി.
പറ നിരഞ്ജൻ ഇയ്യാളെ അറിയില്ലേ എന്ന് പഠിക്കുന്ന സമയത്തു ഇയ്യാളോട് അരുതാത്തതൊന്നും ചെയ്തിട്ടില്ല എന്ന് എന്റെയും മക്കളുടെയും തലയിൽ തൊട്ട് സത്യം ചെയ്യ്… ദേവികയുടെ ശബ്ദം മൊത്തത്തിൽ ഇടറിയിരുന്നു.