എനിക്ക് ശെരിക്കും ഭ്രാന്താണ്. ചിരിച്ചു കൊണ്ട് എന്റെ അവിടെ എല്ലാം കഴുകി വൃത്തിയാക്കി. ഷഡ്ഡിയും കഴുകി ബാത്റൂമിൽ തന്നെ ഉണങ്ങാൻ ഇട്ടു. എന്നിട്ട് പാന്റ് ഇട്ടിട്ട് ഞാൻ പുറത്തിറങ്ങി ബെഡ്ഡിൽ കേറി കിടന്നു.
ഒരുപാട് നേരം കഴിഞ്ഞിട്ടും ചേട്ടൻ തിരികെ വന്നില്ല. ചേട്ടൻ ഇല്ലാതെ ഇവിടെ ഒറ്റക്ക് കിടക്കുന്നത് കൊണ്ട് എന്റെ ഉള്ളില്‍ ഭയം ജനിച്ചു.
ദൈവമേ…. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. പക്ഷേ ഭയം വര്‍ദ്ധിക്കാന്‍ തുടങ്ങി.
“ചേട്ടാ….” ഭയം കാരണം ഞാൻ പെട്ടന്ന് അലറി.
ചേട്ടൻ ഓടി വരുന്ന ശബ്ദം കേട്ടു. റൂമിൽ ലൈറ്റ് ഓണായി.
“ഡാലിയ….!! എന്താ ഉണ്ടായേ?” ചേട്ടൻ വ്യാകുലനാകുന്നത് കണ്ടപ്പോ സത്യത്തിൽ ഉള്ളില്‍ സന്തോഷമാണ് തോന്നിയത്.
എന്നോട് ഭയങ്കര ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞാൻ കരഞ്ഞു വിളിച്ചത് കേട്ട് ചേട്ടൻ പാഞ്ഞു വന്നത്? അതുകൊണ്ടല്ലേ വ്യാകുലപ്പെട്ടത്..?
“സ്വപ്നം വല്ലതും കണ്ടു പേടിച്ചോ…?” ചോദിച്ചു കൊണ്ട് ചേട്ടൻ ബെഡ്ഡിൽ വന്നിരുന്നു.
“മ്മ്…”
“സാരമില്ല…. നി കിടന്നോ. ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാവും.” ചേട്ടൻ എനിക്ക് ധൈര്യം തന്നു.
അതേ, ചേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാവണം…. മനസ്സിൽ ഞാൻ പറഞ്ഞു.
“ചേട്ടൻ കിടക്കുന്നില്ലേ…?”
പെട്ടന്ന് ചേട്ടന്റെ മുഖത്ത് വിഷമം നിറഞ്ഞു വന്നു. “എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ ഇവിടെ ഇരിക്കാം. നി ഉറങ്ങാൻ നോക്ക്.” പറഞ്ഞിട്ട് ചേട്ടൻ ചെന്ന് ലൈറ്റ് ഓഫാക്കി വന്നു. ശേഷം ബെഡ്ഡിൽ കേറി എന്റെ അടുത്തായി ഇരുന്നു.
ഞാൻ ഒന്നും മിണ്ടാതെ കമ്പിളി കഴുത്തു വരെ വലിച്ചു മൂടി അങ്ങോട്ട് നോക്കി കിടന്നു. ചേട്ടനെ വിചാരിച്ച് എന്റെ മനസ്സ് മുഴുവനും സങ്കടം നിറഞ്ഞിരുന്നു. കരച്ചിലും വരുന്നുണ്ടായിരുന്നു.