അല്‍പ്പം മടിച്ചു നിന്ന ശേഷം ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ അവള്‍ക്കടുത്തായി കിടന്നു.
“ലൈറ്റ് ഓഫ് ചെയ്യ് ചേട്ടാ. ഇവിടെ ചേട്ടൻ ഉണ്ടല്ലോ, എനിക്ക് പേടി ഇല്ല.”
ഞാൻ എഴുനേറ്റ് ചെന്ന് ലൈറ്റ് ഓഫാക്കി വന്നു കിടന്നു. നല്ല തണുപ്പ് കാരണം അവളുടെ ചുണ്ടുകള്‍ വിറച്ച് പല്ലുകള്‍ കൂട്ടിമുട്ടുന്ന നേര്‍ത്ത ശബ്ദം പോലും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.
എനിക്ക് ശെരിക്കും ചിരിയാണ് വന്നത്.
“നിനക്ക് തണുക്കുന്നില്ലേടി പെണ്ണേ?”
“ഭയങ്കര തണുപ്പ്… ഞാൻ വിറച്ചു ചാവും.”
“എന്നിട്ടാണോ കമ്പിളി എടുത്തു മൂടാതെ ഇങ്ങനെ കിടക്കുന്നേ..?”
“ചേട്ടന് കൈ ഇല്ലേ, കമ്പിളി എടുത്ത് എനിക്ക് മൂടി തരാൻ അറിയില്ലേ..!! എല്ലാം ഞാൻ പറഞ്ഞു തരണോ?” ഞാൻ അവള്‍ക്ക് മൂടി കൊടുക്കേണ്ടത് അവളുടെ അവകാശം ആണെന്ന പോലെ അവള്‍ നല്ല ഗൗരവത്തിൽ ചോദിച്ചതും ഞാൻ പൊട്ടിച്ചിരിച്ചു പോയി.
“അഹങ്കാരി….” അങ്ങോട്ട് തിരിഞ്ഞു കിടക്കുന്ന അവളുടെ ചന്തിക്ക് ഒരു അടി ഞാൻ കൊടുത്തതും അവൾ ചിരിച്ചു.
ഞാൻ കമ്പിളി എടുത്ത് അവള്‍ക്ക് മൂടി കൊടുത്തിട്ട് ഒന്ന് മടിച്ചിരുന്നു.
“ഒരേ കമ്പിളിക്കകത്ത് നമ്മൾ കിടന്നെന്നു വച്ച് ചേട്ടന്റെ തല പൊട്ടിത്തെറിച്ചൊന്നും പോവില്ല. മര്യാദയ്ക്ക് വന്നു കിടക്ക് ചേട്ടാ.”
പിന്നേ ഞാൻ ഒന്നും ചിന്തിച്ചില്ല. കമ്പിളിക്കകത്തു കേറി അവള്‍ക്ക് അടുത്തായി മലര്‍ന്നു കിടന്നു.
“ചേര്‍ന്ന് കിടക്ക് ചേട്ടാ. ഇപ്പോഴും തണുക്കുന്നു.”
വേണ്ട എന്ന് പറയുമ്പോലെ എന്റെ മനസ്സൊന്നു പിടഞ്ഞു. പക്ഷേ അവളെ വിഷമിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാനും ചെരിഞ്ഞ് അവളോട് ചേര്‍ന്നു കിടന്നിട്ട് എന്റെ കൈ എടുത്ത് അവളുടെ കൈക്ക് മുകളിലൂടെ അവളുടെ ദേഹത്ത് ഞാൻ ഇട്ടു.