ട്വിൻ ഫ്ലവർസ് 2 [Cyril]

Posted by

ചായ കുടിച്ചിട്ട് ഞങ്ങൾ മൂന്നുപേരും മണിക്കൂറോളം സംസാരിച്ചിരുന്നു. എട്ടു മണിക്ക് അല്ലി പോകാൻ എണീറ്റു.

“ഇവിടെ നിന്ന് കഴിച്ചിട്ട് പോ, അല്ലി.” ഡാലിയ പറഞ്ഞു.

“വേണ്ട അക്കാ. നാൻ അങ്ക പോയി അണ്ണാ കൂട കഴിക്കാം.” പറഞ്ഞ്‌ പുഞ്ചിരിച്ചിട്ട് അല്ലി പോയി.

അവൾ വീട് എത്തും വരെ ഞാനും ഡാലിയയും പുറത്ത്‌ അവളെയും നോക്കി നിന്നു . ശേഷം അകത്ത് വന്നിട്ട് ഞാനും ഡാലിയയും ചേര്‍ന്ന് രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് കിടക്കാന്‍ അവരവരുടെ റൂമിലേക്ക് ചെന്നു.

ലൈറ്റ് ഓഫ് ചെയ്തിട്ട് നൈറ്റ് ലാമ്പ് ഒന്നാക്കി ഞാൻ കിടന്നു. എനിക്ക് ഉറക്കം വന്നില്ല. വെറുതെ മലര്‍ന്നു കിടന്നിട്ട് ഓരോന്ന് ഞാൻ ആലോചിച്ച് കൊണ്ടിരുന്നു.

പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വന്നില്ല. പെട്ടന്ന് ഡാലിയ എന്റെ റൂം തള്ളിത്തുറന്ന് അകത്തേക്ക് ഓടി വന്ന് ലൈറ്റ് ഇട്ടിട്ട് കിതച്ചു കൊണ്ട്‌ നിന്നു. അവളുടെ ഭയന്നു വിറച്ച ഭാവം കണ്ടിട്ട് ഞാൻ വേഗം എഴുനേറ്റ് അവള്‍ക്കടുത്തേക്ക് പോയി.

“ഡാലി…. എടി എന്താ പറ്റിയേ?” അവളുടെ തോളില്‍ ഞാൻ കൈ വച്ചതും ഡാലിയ നടുങ്ങി.

“ഞാൻ ഇവിടെ കിടക്കാം.” ഡാലിയ വിറയൽ മാറാതെ പറഞ്ഞു. “അവിടെ ഒറ്റക്ക് എനിക്ക് പേടിയാവുന്നു. കഴിഞ്ഞ രാത്രിയും എന്തൊക്കെയോ പേടി പെടുത്തുന്ന സ്വപ്നം കണ്ടു. ഈ രാത്രിയും സ്വപ്നം കണ്ടാ പേടിച്ച് ഉണര്‍ന്നത്… അവിടെ എനിക്ക് പറ്റില്ല.”

പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നില്‍ക്കാതെ അവൾ ചെന്ന് എന്റെ ബെഡ്ഡിൽ കേറി അങ്ങോട്ട് നോക്കി ചെരിഞ്ഞു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *