“അക്കാ… നാൻ ഓടി വന്താലും നടന്തു വന്താലും അണ്ണാവുക്ക് നാൻ എപ്പവുമേ ചിത്രശലഭം താൻ.” അല്ലി ഡാലിയയെ നോക്കി കുസൃതിയോടെ ചിരിച്ചു.
പിന്നീട് വണ്ടി വാഷ് ചെയ്യാൻ ഡാലിയയും ഞങ്ങളുടെ കൂടെ കൂടി. അല്ലിയുടെ സ്ക്കൂട്ടിയും ഞങ്ങൾ വാഷ് ചെയ്തു. ആദ്യം അല്ലി യാണ് കുസൃതി ചിരിയോടെ വെള്ളം എന്റെ മേല്‍ സ്പ്രേ ചെയ്തത്. അതോടെ സ്പ്രേ ഗണ്ണിന് ഞങ്ങൾ മൂന്ന് പേരും അടിപിടിയായി.
മൂന്നുപേരും മാറിമാറി ഗൺ പിടിച്ചു പറിച്ച് മറ്റുള്ളവരെ സ്പ്രേ ചെയ്തു കുളിപ്പിച്ചു. ചിരിയും കളിയുമായി കുറെ നേരം അങ്ങനെ പോയി. പക്ഷേ ഇതെല്ലാം സമയത്തും എന്റെ മുഖത്ത് മാത്രം ഡാലിയ നോക്കിയതേയില്ല.
ഒടുവില്‍ തമാശ മതിയാക്കി. നനഞ്ഞ് കുളിച്ചു നില്‍ക്കുന്ന ഞങ്ങൾ മൂന്നുപേരും ചിരിച്ചു. പക്ഷേ അപ്പോഴും ഡെയ്‌ലി എന്റെ കഴുത്തിന് താഴെ നോക്കി എന്നല്ലാതെ മുഖത്ത് മാത്രം നോക്കിയില്ല.
“അരുളിനെ അധികം കാണാന്‍ കഴിയുന്നില്ലല്ലോ, അരുള്‍ എവിടെ?” ഡാലിയ അവളോട് ചോദിച്ചു.
“അരുള്‍ അണ്ണാ എപ്പവുമേ ബിസി. എപ്പവുമേ വേല, പഠിപ്പ്, കരാട്ടെ ക്ലാസ്, ഇതെല്ലാം താൻ… സണ്ടേ പോലും അരുള്‍ അണ്ണാ ബിസി താൻ…”
“വിറയ്ക്കുന്നു… ഞാൻ ചെന്ന് ഡ്രസ് മാറ്റട്ടെ.” ഡാലിയ പറഞ്ഞു.
“നാനും പോകുന്നു. അസൈൻമെന്റ്സ് നെറയ ഇരുക്ക്.” അല്ലി പറഞ്ഞിട്ട് എനിക്കൊരു പുഞ്ചിരിയും തന്നിട്ട് അവളുടെ സ്ക്കൂട്ടിയിൽ കേറി പോയി.
ഡാലിയ വേഗം അകത്തു കേറി ചെന്നു. ഞാൻ ഹോസും സാധനങ്ങളും എല്ലാം ഒതുക്കി വച്ചിട്ട് എന്റെ റൂമിലേക്ക് പോയി. ബാത്റൂമിൽ കേറി ഡ്രസ് അഴിച്ച് നഗ്നനായി നിന്നുകൊണ്ട് വെറും വെള്ളത്തില്‍ ഡ്രസ് എല്ലാം മുക്കി കഴുകി പിഴിഞ്ഞെടുത്തു. ശേഷം ദേഹത്തെ വെള്ളം തുടച്ചു കളഞ്ഞിട്ട് തലയും തുവർത്തി.