ചുണ്ടിലും ചുണ്ടുകൾക്ക് ഇടയിലൂടെ അകത്തും സ്പര്‍ശം ഏറ്റപ്പോ ഡാലിയ ഉറക്കപ്പിച്ചയിൽ എന്റെ അധരങ്ങളെ വായിൽ എടുത്തു നുണഞ്ഞു. എനിക്ക് പെട്ടന്ന് ഷോക്കടിച്ച പോലെയായി. ശരീരമാകെ തരിച്ചു. എനിക്ക് വേറെയും എന്തൊക്കെയോ പോലെ തോന്നി. പക്ഷെ എന്നെ ഞാൻ എങ്ങനെയോ നിയന്ത്രിച്ചു.
ഡാലിയ ഇപ്പോഴും ഉണര്‍ന്നിരുന്നില്ല. എന്റെ ചുണ്ടിനെ പെട്ടന്ന് വലിച്ചെടുത്താൽ അവള്‍ ഉണരും. ഉണര്‍ന്നാൽ ഞാൻ കരുതിക്കൂട്ടി അവളെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചു എന്ന് തെറ്റിധരിക്കുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട് ഞാൻ മെല്ലെമെല്ലെ എന്റെ അധരങ്ങളെ അവളുടെ വായില്‍ നിന്നും വലിച്ച് പുറത്തെടുത്തു. ശേഷം ഞാൻ അല്‍പ്പം മാറി അവളുടെ തലയിണക്കടുത്തായി ഇരുന്നിട്ട് അവളെ നോക്കി.
ഉറക്കത്തിൽ പോലും അവളുടെ മുഖത്ത് ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ഒരു തരം സന്തോഷം നിറഞ്ഞ തിളക്കവും മുഖത്ത് ഉണ്ടായിരുന്നു.
ശെരിക്കും ഇവള്‍ ഉറങ്ങുകയാണോ അതോ അഭിനയിക്കുകയാണോ?
“ഡാലിയ….” വെറുതെ ഞാൻ വിളിച്ചു നോക്കി. അവള്‍ പ്രതികരിച്ചില്ല.
മുടി കെട്ടാതെ കിടന്നത് കൊണ്ട് അത് തലയിണയിൽ പടർന്നു കിടന്നു. ഞാൻ അതൊക്കെ ഒതുക്കി വച്ചു. എന്നിട്ട് വാത്സല്യപൂർവം അവളുടെ തലയില്‍ മെല്ലെ തഴുകി. അപ്പോ അവൾ അങ്ങോട്ട് ചെരിഞ്ഞു കിടന്നു. ഞാൻ വേഗം കൈ എടുത്തുമാറ്റി.
ഇനിയും ഇവിടെ ഇരുന്നാല്‍ ശെരിയാവില്ല. ഞാൻ മെല്ലെ ബെഡ്ഡിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു.
എന്താണ് എനിക്ക് സംഭവിക്കുന്നത്? പുറത്ത് വന്ന് വണ്ടി നനച്ച് ക്ലീനിംഗ് ലിക്യുഡ് തേച്ചു പിടിപ്പിക്കുന്നതിനിടെ ഞാൻ ആലോചിച്ചു.