“എടാ മോനെ..” എന്നോട് സംസാരിച്ച ശേഷം ആന്റി ചേട്ടനെ വിളിച്ചു.
“വല്യമ്മേ…”
വല്യമ്മേ എന്ന് ചേട്ടൻ വാത്സല്യപൂർവം വിളിക്കുന്നത് കേട്ട എനിക്ക് പോലും മനസ്സിൽ കുളിര് കോരി. അപ്പോ ആന്റിക്ക് എങ്ങനെ സന്തോഷം തോന്നിയിട്ടുണാടാവുമെന്ന് ചിന്തിച്ചതും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
ഞാനും ചേട്ടനും അവരോട് മാറിമാറി സംസാരിച്ചു.
“ശെരി എന്റെ സൂസി കുഞ്ഞേ. ഇനി ഞങ്ങൾ പിന്നേ വിളിക്കാം.” ഞങ്ങളുടെ കോട്ടേജ് എത്താറായതും ഒടുവില്‍ ചേട്ടൻ ആന്റിയോട് പറഞ്ഞു.
അതുകേട്ട് ഞാൻ ചിരിച്ചു. ഇടക്കൊക്കെ ചേട്ടൻ ഇങ്ങനെയാ. ആന്റിയെ സ്നേഹത്തോടെ എന്തെങ്കിലും ഒക്കെ പറയാറുണ്ട്.
“പോടാ അവിടന്ന്. ഇപ്പൊ ഞാൻ അവന്റെ കുഞ്ഞും ആയി.” ആന്റി പൊട്ടിച്ചിരിച്ചിട്ട് കോൾ കട്ടാക്കി.
ഒടുവില്‍ ഞങ്ങളുടെ കോട്ടേജ് മുറ്റത്ത് വണ്ടി നിര്‍ത്തി ഞങ്ങൾ ഇറങ്ങിയതും അല്ലി എന്റെ മൊബൈലില്‍ വിളിച്ചു. ഞങ്ങൾ വന്നത് കണ്ടെന്നാ പറഞ്ഞത്.
ചേട്ടൻ വാതിൽ തുറന്ന് അകത്ത് കേറി പോയി. ഞാൻ അല്ലിയോട് സംസാരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു.
സാമുവേല്‍ അണ്ണൻ പറഞ്ഞ കാര്യങ്ങൾ അല്ലിക്ക് അറിയില്ലെന്ന് ഞാൻ ഊഹിച്ചു. അവള്‍ക്ക് അറിയാമെങ്കില്‍ അവൾ എന്നോട് പറയുമായിരുന്നു.
കുറെ നേരം ഞാനും അല്ലിയും സംസാരിച്ചു. സംസാരിച്ച ശേഷം ഞാൻ ചെന്ന് കുളിച്ച് ക്ഷീണം മാറ്റി.
ചേട്ടന്റെ റൂമിൽ പോണോ വേണ്ടയോ എന്ന കാൻഫുഷനിൽ കുറച്ചുനേരം ഇരുന്നു. ഒടുവില്‍ വേണ്ടെന്ന് തീരുമാനിച്ച് അല്‍പ്പം റസ്റ്റ് എടുക്കാമെന്ന് കരുതി ബെഡ്ഡിൽ കിടന്നു. എന്തെങ്കിലും ചിന്തിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഞാൻ കിടന്നതും ഉറങ്ങിപ്പോയി.
******************
******************