“നിനക്ക് എന്താ അറിയേണ്ടത്?” ചേട്ടൻ ചോദിച്ചതും പുറത്തു കണ്ടുകൊണ്ടിരുന്ന ആ ഭംഗിയുള്ള കാഴ്ചകളെ വിട്ടിട്ട് മറ്റെന്തിനേക്കാളും മനോഹരമായ എന്റെ ചേട്ടനെ ഞാൻ നോക്കി.
എന്റെ കണ്ണിനും മനസ്സിനും മാത്രമല്ല… എന്റെ ഹൃദയത്തിനും, ജീവനും, ആത്മാവിന് പോലും ചേട്ടനാണ് ശക്തി പകരുന്നത്. എന്റെ സ്നേഹവും പ്രണയവും കാമവും എല്ലാം എന്റെ ഈ ചേട്ടനോട് മാത്രം. അതൊക്കെ ഈ ചേട്ടൻ അറിയുന്നുണ്ടോ?!
“എന്നെ കുറിച്ച് അറിയാം എന്നല്ലേ പറഞ്ഞത്…., അപ്പോ വര്‍ഷങ്ങളായി എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്താണെന്ന് പറ. എന്റെ ജീവനേക്കാൾ വിലപ്പെട്ട ഒന്നുണ്ട്, അത് എന്താണെന്ന് പറ.”
ചേട്ടന്റെ മുഖം പെട്ടന്ന് വിളറി. കൈകൾ സ്റ്റിയറിങ്ങിൽ നല്ലത് പോലെ മുറുകി. ചേട്ടൻ എന്നെ നോക്കുക പോലും ചെയ്യാതെ റോഡില്‍ നോക്കി വണ്ടി ഓടിച്ചു.
ചേട്ടനെ കുറിച്ചാണ് ഞാൻ സൂചിപ്പിച്ചതെന്ന് ചേട്ടന് മനസ്സിലായി. ഇനി ചേട്ടൻ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കുമോ? ഉള്ളില്‍ പെട്ടന്നൊരു ഭയം ജനിച്ചു.
അന്നേരം എന്റെ മൊബൈൽ ശബ്ദിച്ചു. അപ്പോൾ ചേട്ടൻ എന്നെ നോക്കി.
“അമ്മ…” ചേട്ടനോട് പറഞ്ഞിട്ട് ഞാൻ കോൾ എടുത്തു. പക്ഷേ അമ്മ മാത്രമല്ല ആന്റിയും ഉണ്ടായിരുന്നു.
അവിടെ സ്പീക്കറിലിട്ട് രണ്ടു പേരും മാറിമാറി എന്നോട് സംസാരിക്കാന്‍ തുടങ്ങിയതും ഞാനും സ്പീക്കറിലിട്ടു. അവർ എന്റെയും ചേട്ടന്റേയും കാര്യങ്ങളാണ് ആദ്യം തിരക്കിയത്. ഞാനും ചേട്ടനും അവരുടെ വിശേഷങ്ങളും അന്വേഷിച്ചു.
അതുകഴിഞ്ഞ് അവർ ഇന്റര്‍വ്യൂ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.